|    Dec 7 Wed, 2016 2:06 pm
FLASH NEWS

കന്നുകാലി മോഷണം: മൂന്ന്യുവാക്കള്‍ പിടിയില്‍

Published : 15th November 2016 | Posted By: SMR

പീരുമേട്: കന്നുകാലി മോഷണവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കള്‍ പോലിസ് പിടിയില്‍. വണ്ടിപ്പെരിയാര്‍ പഴയ വീട്ടില്‍ സദാം ഹുസൈന്‍ (23), മ്ലാമല സ്വദേശി ലിബിന്‍ ദേവ് (25) വണ്ടിപ്പെരിയാര്‍ കക്കി കവല പീടി വിളയില്‍ വീട്ടില്‍ ശരത് (21) എന്നിവരെയാണ് ഞായറാഴ്ച രാത്രി പോലിസ് പിടികൂടിയത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 10നു റാണിമുടി ഭാഗത്ത് നിന്നും ഒരു പശുവിനെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജുവടുതലയുടെ ഉടമസ്ഥതയിലുള്ള 13,000 രൂപ വില വരുന്ന പശുവിനെയാണ് കൊണ്ടുപോയത്.ഇതിനെ തുടര്‍ന്ന് രാജുവടുതല പരാതിയും നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വണ്ടിപ്പെരിയാര്‍, പാമ്പനാര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഇറച്ചി വ്യാപാരം ചെയ്യുന്നവരാണ് പിടിയിലായവര്‍. കന്നുകാലി മോഷണവുമായി ബന്ധപ്പെട്ട് നിരവധി കേസില്‍ പ്രതികളാണ് പിടിയിലായവര്‍ .എസ്‌ഐ മാരായ നാരായണപിള്ള,കെ ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day