|    Dec 9 Fri, 2016 6:58 pm
FLASH NEWS

കന്നുകാലി പരിശോധന കേന്ദ്രം അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു

Published : 9th November 2016 | Posted By: SMR

ഇരിട്ടി: ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കന്നുകാലികളുടെയും മറ്റു മൃഗ-പക്ഷികളുടെയും ഗുണനിലവാരം പരിശോധിക്കാന് കിളിയന്തിറയില്‍ സ്ഥാപിച്ച കന്നുകാലി പരിശോധന കേന്ദ്രം അസൗകര്യങ്ങളാല്‍ വീര്‍പ്പു മുട്ടുന്നു. കിളിയന്തിറയിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റിനു സമീപത്തെ വായനശാല കെട്ടിടത്തിലാണ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കര്‍ണാടകയില്‍ നിന്നെത്തുന്ന മൃഗങ്ങളെയും പക്ഷികളെയും കൂടാതെ ഇവയുടെ ഉല്‍പന്നങ്ങളും പരിശോധിച്ച് ഇവിടെ നിന്നു ഗുണനിലവാരം ഉറപ്പുവരുത്തണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പരിശോധനാ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. രണ്ട് ഫീല്‍ഡ് ഓഫിസറും മൂന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറും രണ്ട് അറ്റന്ററുമടക്കം ആറുപേരാണ് ഇവിടെ ജോലി ചെയ്യുന്നത്. നാല് പേര്‍ ജില്ലയ്ക്കു പുറത്തുള്ള ഉദ്യോഗസ്ഥരാണ്. ഇവരുടെ താമസവും പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ലാത്ത ചെറിയ കെട്ടിടത്തില്‍ തന്നെയാണ്. കിളിയന്തറയില്‍ വാണിജ്യ വകുപ്പിനു കീഴില്‍ റോഡരികില്‍ 50 സെന്റ് സ്ഥലമുണ്ട്. ഇവ കെട്ടിട നിര്‍മാണത്തിനായി വിട്ടുകിട്ടുന്നതിനു മൃസംരക്ഷണ വകുപ്പ് നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day