|    Dec 6 Tue, 2016 2:11 am
FLASH NEWS

കന്നുകാലി കുറുകേ ചാടി: നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്

Published : 26th November 2016 | Posted By: SMR

പാലക്കാട്: ഓടികൊണ്ടിരിക്കുന്ന ഓട്ടോറിക്ഷക്ക് കുറുകെ കന്നുകാലി ചാടി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് െ്രെഡവറടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് സ്വദേശി ഓട്ടോ െ്രെഡവര്‍ റാഫി (21), യാത്രക്കാരായ തിരുവിഴാംകുന്ന് ആദിവാസി കോളനിയിലെ കുട്ടന്റെ ഭാര്യ ചക്കി (62), ചക്കിയുടെ മകന്റെ മക്കളായ ബിനു (7), സജിത (2) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാവിലെ 10ഓടെ മണ്ണാര്‍ക്കാട് കോട്ടോപ്പാടം കുമരംപുത്തൂര്‍ റോഡില്‍ അരിയൂര്‍ കണ്ടമംഗലം ജങ്ഷന്‍ സമീപത്താണ് അപകടം. തിരുവിഴാംകുന്ന് നിന്നും തെങ്കര ആനമൂളിയിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day