|    Dec 7 Wed, 2016 1:25 am
FLASH NEWS

കന്നുകാലി ഇന്‍ഷുറന്‍സ്: രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടും: മന്ത്രി

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: സമഗ്ര കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം 40,000 പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ രാജു. ഇന്‍ഷുറന്‍സ് പ്രീമിയം തുകയുടെ 25 ശതമാനം മാത്രം ക്ഷീരകര്‍ഷകന്‍ നല്‍കിയാല്‍ മതിയാവും. 50 ശതമാനം സംസ്ഥാന സര്‍ക്കാരും 25 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വഹിക്കും. അടുത്ത വര്‍ഷത്തോടെ പശുക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ പാലുല്‍പ്പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തതയില്‍ എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കന്നുകാലികളുടെ അധികരിച്ച തീറ്റച്ചെലവാണ് ഈ ലക്ഷ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്.
തീറ്റച്ചെലവ് പരമാവധി കുറച്ച് പാലുല്‍പ്പാദനം ലാഭകരമാക്കുന്നതിനും തീറ്റപ്പുല്‍ കൃഷിയുടെ പ്രാധാന്യം കര്‍ഷകരിലെത്തിക്കുന്നതിനുമായി ദേശീയ ക്ഷീരദിനമായ 26ന് സംസ്ഥാന സര്‍ക്കാര്‍ തീറ്റപ്പുല്‍കൃഷി ദിനമായും ഈ വര്‍ഷം നവംബര്‍ 26 മുതല്‍ അടുത്തവര്‍ഷം നവംബര്‍ 25 വരെ തീറ്റപ്പുല്‍കൃഷി വര്‍ഷമായും ആചരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ ദേശീയ ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, തീറ്റപ്പുല്‍കൃഷി വര്‍ഷാചരണം, കൊല്ലം ജില്ലയില്‍ നടപ്പാക്കുന്ന സംയോജിത ക്ഷീരവികസന പദ്ധതി എന്നിവയുടെ ഉദ്ഘാടനം 26ന് അഞ്ചല്‍ വൈറ്റ് പാലസ് ഓഡിറ്റോറിയത്തില്‍ ധനമന്ത്രി തോമസ് ഐസക് നിര്‍വഹിക്കും. മന്ത്രി കെ രാജു അധ്യക്ഷത വഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day