|    Dec 9 Fri, 2016 3:11 pm
FLASH NEWS

കനോലി കനാലില്‍ തോണി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Published : 23rd November 2016 | Posted By: SMR

പൊന്നാനി: പൊന്നാനി കനോലി കനാലില്‍ കടത്ത് തോണി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.ആഴ്ചകള്‍ക്ക് മുമ്പ് ഈ ഭാഗത്തുള്ള നടപ്പാലം തകര്‍ന്നിരുന്നു. അന്ന് വിദ്യാര്‍ഥികളടക്കം 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. നടപ്പാലം തകര്‍ന്നതോടെ ഇരു കരയിലുള്ളവരും ആശ്രയിച്ചിരുന്നത് കടത്ത് തോണിയെയാണ്.ഇതാണ് അപകടത്തില്‍ പെട്ടത്.ഗ്രീഷ്മ,സനു മറ്റ് രണ്ട് വിദ്യര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. കടവനാട് ഭാഗത്ത് നിന്നും തോണി മാര്‍ഗം സ്‌കൂളിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥികള്‍. വേലിയേറ്റ സമയമായതിനാല്‍ കനാലില്‍ വെള്ളം ഉയര്‍ന്നതാണ് അപകടത്തിന് കാരണം. കരയില്‍ ഉണ്ടായിരുന്നവരാണ് തോണിക്കാരനെയും വിദ്യാര്‍ഥികളെയും രക്ഷിച്ചത്. പാലം തകര്‍ന്ന് കടത്ത് തോണി സര്‍വീസ് ആരംഭിച്ചതോടെ ഇത് മൂന്നാം തവണയാണു തോണി അപകടത്തില്‍ പെടുന്നത്.പാലം ഉടന്‍ പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day