|    Dec 6 Tue, 2016 11:35 am
FLASH NEWS

കനേഡിയന്‍ ഗായകന്‍ ലിയനാര്‍ഡ് കൊഹെന്‍ അന്തരിച്ചു

Published : 12th November 2016 | Posted By: SMR

ലണ്ടന്‍: പ്രശസ്ത കനേഡിയന്‍ ഗായകന്‍ ലിയനാര്‍ഡ് കൊഹെന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഗായകന്‍ എന്നതിനു പുറമെ കവി, നോവലിസ്റ്റ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു അദ്ദേഹം. കൊഹന്‍ കഴിഞ്ഞ ഏഴിന് മരണമടഞ്ഞതായാണ് അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പില്‍ പറയുന്നത്. ലിയനാര്‍ഡ് കൊഹെന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആദരാഞ്ജലി അര്‍പ്പിച്ചു. പിതാവ് ലോസ് ആഞ്ചലസ്സിലെ വസതിയില്‍ മരണമടഞ്ഞതായി കൊഹന്റെ മകന്‍ റോളിങ്ങ് സ്‌റ്റോണും പ്രതികരിച്ചു. നിരവധി പ്രശസ്ത ഗാനങ്ങളുടെ പിറവിക്ക് കാരണമായ കൊഹന്റെ അവസാന ആല്‍ബം പുറത്തിറങ്ങിയത് കഴിഞ്ഞ മാസമാണ്. മതം, രാഷ്്ട്രീയം, ഒറ്റപ്പെടല്‍, ലൈംഗികത, സ്വകാര്യബന്ധങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയവയായിരുന്നു കൊെഹന്റെ കൃതികളില്‍ അധികവും. 2011ല്‍ കാനഡയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് കാനഡ നേടി.  പ്രിന്‍സ് ഓഫ് ഓസ്ട്രിയ, ഗ്ലന്‍ ഗോള്‍ഡന്‍ പ്രൈസ് എന്നീ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day