|    Oct 27 Thu, 2016 10:35 am
FLASH NEWS

കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കും

Published : 1st October 2016 | Posted By: Abbasali tf

ചാലക്കുടി: പള്ളിക്കനാലിന് ഇരുഭാഗത്തുള്ള പുറമ്പോക്കിലെ താമസക്കാരെ പുനരധിവസിപ്പിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സൗത്ത് ജങ്്ഷനിലെ മൂലന്‍സ് സൂപ്പര്‍ മാര്‍ക്കറ്റ് മുതല്‍ വയോജന ക്ലബ്ബ് വരെയുള്ള കനാല്‍ പുറമ്പോക്കിലുള്ള 35 വീട്ടുകാരെയാണ് ആദ്യഘട്ടത്തില്‍ പുനരധിവസിപ്പിക്കുന്നത്. മൂന്ന് സെന്റ് സ്ഥലത്ത് വീട് നിര്‍മിച്ച് നല്‍കിയാണ് ഇവിടത്തുകാരെ മാറ്റിപാര്‍പ്പിക്കുന്നത്. വിവിധ സ്ഥലങ്ങളിലായി വികേന്ദ്രീകരിച്ചായിരിക്കും പുനരധിവാസം നടപ്പിലാക്കുക. ഒഴിപ്പിക്കുന്ന സ്ഥലത്ത് കൂടി റോഡ് നിര്‍മിക്കാനാണ് പദ്ധതി. ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയും ഈ റോഡ് കൊണ്ട് ഗുണ ലഭിക്കുന്നവരും പുനരധിവാസ പദ്ധതിയില്‍ സഹകരിക്കും. രണ്ടാംഘട്ടത്തില്‍ കിഴക്കുഭാഗത്തുള്ള കുറച്ച് വീട്ടുകാരെ കൂടി പുനരധിവസിപ്പിക്കും. ഇതോടെ മേലൂര്‍ ഭാഗത്ത് നിന്നുള്ളവര്‍ക്ക് വെട്ടുകടവ് വഴി മാര്‍ക്കറ്റിലെ ഗതാഗത കുരുക്കില്‍പെടാതെ എളുപ്പത്ത ില്‍ സൗത്ത് ജങ്ഷനിലെത്താനാകും. നഗരസഭ കെട്ടിടമുറി കൈമാറ്റത്തിന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച അമ്പത് ശതമാനം കിഴിവ് രണ്ട് മാസത്തേക്ക് കൂടി നീട്ടിനല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. നഗരസഭ സംഘടിപ്പിച്ച വിജയോല്‍സവം പരിപാടിയിലെ ചെലവ് കണക്കുകള്‍ യോഗം അംഗീകരിച്ചു. ഭവന നിര്‍മാണം-വിപുലീകരണം, ചേരി വികസനം, അഫോര്‍ഡബിള്‍ ഹൗസിങ്, ക്രെഡിറ്റ് ലിങ്ക്ഡ സബ്‌സിഡി എന്നീ ഘട്ടങ്ങളിലൂടെ മുഴുവന്‍ ഭവനരഹിതര്‍ക്കും ഭവനങ്ങള്‍ നിര്‍മിക്കുന്നതിന്റെ പ്രാരംഭ ഘട്ടമെന്നോണം നഗരസഭയിലെ മുഴുവന്‍ ഭവനരഹിതരുടേയും സാധ്യതാപട്ടിക തയ്യാറാക്കും. എല്ലാ വാര്‍ഡുകളിലും ഭവനരഹിതരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന് പത്താം ക്ലാസ്സ് പാസ്സായ കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പന്‍, കൗണ്‍സില്‍മാരായ പിഎം ശ്രീധരന്‍, യുവി മാര്‍ട്ടിന്‍, വിജെ ജോജി, എം.എം ജിജന്‍, വിഒപൈലപ്പന്‍, ഷിബു വാലപ്പന്‍, കെവി പോള്‍, ബിജു ചുറയത്ത്, ആലീസ് ഷിബു, ബിജി സദാനന്ദന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day