|    Dec 7 Wed, 2016 9:53 pm
FLASH NEWS

പൊറുതിമുട്ടിയ ജനം പ്രതിഷേധമുയര്‍ത്തുന്നു, കനറാ ബാങ്ക് കോഴിക്കോട്ടെ ശാഖകളില്‍ പണവിതരണം നിര്‍ത്തി

Published : 30th November 2016 | Posted By: mi.ptk

canara-bank

കോഴിക്കോട് : കറന്‍സി ക്ഷാമം രൂക്ഷമായതോടെ കനറാ ബാങ്കിന്റെ കോഴിക്കോട് ജില്ലയിലെ ശാഖകളില്‍ പണം വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചു. മാസാവസാനമായതോടെ പണമിടപാടുകള്‍ നടത്താനാവാതെ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. ജില്ലയിലെ പയ്യോളി, തൊട്ടില്‍പ്പാലം നാദാപുരം, പേരാമ്പ്ര, വിലങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു. പണം ലഭിക്കാത്തത് മൂലം പയ്യോളിയില്‍ കനറാ ബാങ്ക് ജീവനക്കാരെ തടഞ്ഞ് വെക്കുകയുമുണ്ടായി.
പണമിടപാട് നിര്‍ത്തിവെക്കുന്നത് മൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ബാങ്കുകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ് സൂപ്രണ്ടിനോട്  ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് പണമില്ലാത്ത സാഹചര്യത്തിലാണ് പണ വിതരണം നിര്‍ത്തി വെച്ചതന്ന് കനറാ ബാങ്ക് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 223 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day