|    Dec 4 Sun, 2016 7:45 pm

കനത്ത മഴയില്‍ ദേശീയപാത തകര്‍ന്നു

Published : 1st November 2016 | Posted By: SMR

പുനലൂര്‍: ദേശീയപാതയില്‍ പ്ലാച്ചേരി ഭാഗത്ത് റോഡു തകര്‍ന്നു. റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴുകയായരുന്നു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ് ദേശീയപാതയില്‍ തകര്‍ച്ച നേരിട്ടത്. ഇരുനൂറ് അടിയോളം താഴ്ചയുള്ള ഭാഗത്തെ റോഡിന്റെ വശമാണ് ഇടിഞ്ഞു താഴ്ന്നത്. രാത്രി വൈകിയാണ് റോഡിന് തകര്‍ച്ച നേരിട്ടത്. സംഭവമറിഞ്ഞ് പുനലൂര്‍ പോ, ദേശീയപാതാ അധികൃതരും സ്ഥലത്തെത്തി. ഭാരം കയറ്റിയ വാഹനങ്ങള്‍ തിരിച്ചുവിട്ടു. റോഡിന്റെ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കടന്ന് പോകാന്‍ അനുവദിച്ചത്. ഇത് കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ ഗതാഗതക്കുരുക്കിന്  ഇടയാക്കി. മണിക്കൂറുകളോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു. റോഡിലെ ടാറിങ്ങിന്റെ അടിഭാഗത്തുനിന്ന് മണ്ണ് ഇളകിപ്പോയിട്ടുണ്ട്.റോഡിന് വീതികുറവുള്ള ഭാഗമായതിനാല്‍ നേരത്തെ ഇവിടെ എഴുപത് മീറ്ററോളം ടാറിങ്ങിനോടു ചേര്‍ന്ന് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ കനത്ത മഴയില്‍ ക്രാഷ് ബാരിയര്‍ അടക്കം ഇരുനൂറ് മീറ്ററോളം ദൂരത്തില്‍ മണ്ണ് ഇടിഞ്ഞ് താഴുകയായിരുന്നു. ശബരിമല സീസണ്‍ ആരംഭിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ ദേശീയപാതയുടെ ഈ ഭാഗം തര്‍ന്നത് തീര്‍ഥാടകര്‍ക്കും വലിയ ഭീഷണിയാണ്. തമിഴ്‌നാട്ടില്‍ നിന്നും മറ്റും ആയിരക്കണക്കിന് വാഹനങ്ങളാണ് സീസണില്‍ ശബരിമലയിലേക്ക് പോകുന്നത്. റോഡിന്റെ അപകടാവസ്ഥ ശബരിമല തീര്‍ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ ദേശീയപാതാ അധികൃതര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. യുദ്ധകാലാടിസ്ഥാനത്തില്‍ റോഡിന്റെ തകര്‍ച്ച ശബരിമല സീസണ്‍ മുന്നില്‍ കണ്ട് ദേശീയപാതയിലൂടെയുള്ള യാത്ര ഉടന്‍ സുഗമമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day