|    Dec 4 Sun, 2016 3:18 am
FLASH NEWS

കനകമല അറസ്റ്റ്:മന്‍സീദിന്റെ വീടിന് നേരെ ആക്രമണം

Published : 7th November 2016 | Posted By: mi.ptk

kanakamala-new

 

കണ്ണൂര്‍: ഐ.എസ് ബന്ധമാരോപിച്ച് പെരിങ്ങത്തൂര്‍ കനകമലയില്‍ നിന്നും എന്‍.ഐ.എ അറസ്റ്റ് ചെയ്ത മന്‍സീദിന്റെ വീടിനു നേരെ ആക്രമം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് പെരിങ്ങളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനടുത്തുള്ള വീടിന് നേരെ ആക്രമണം ഉണ്ടായത്. മന്‍സിദിന്റെ അസൂഖ ബാധിതരായ പിതാവ് മഹ്മൂദും മാതാവ് ഹസീനയും കുടുംബവും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു.
വീടിന്റെ ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.  സംഭവം അറിഞ്ഞ് പാനൂര്‍ കണ്‍ട്രോള്‍ റൂം എസ്.ഐ മനു കുമാര്‍,അഡീഷണല്‍ എസ്.ഐ റിനി എന്നിവര്‍ സ്ഥലത്തെത്തി. ചൊക്ലി പ്രിന്‍സിപ്പല്‍ എസ്.ഐ ഫായിസ് അലി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മന്‍സിദിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത ദിവസം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ പ്രകടനം നടത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,136 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day