|    Dec 6 Tue, 2016 11:34 am
FLASH NEWS

കത്തികളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 22nd October 2016 | Posted By: SMR

കുമ്പള: യുഡിഎഫ് പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ രണ്ട് കത്തികളുമായി പോലിസ് അറസ്റ്റ് ചെയ്തു. കുമ്പള കുണ്ടങ്കാരടുക്കയിലെ കബീറി(29)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കുമ്പള മാര്‍ക്കറ്റ് റോഡില്‍ വച്ചാണ് അറസ്റ്റ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം കുമ്പളയില്‍ ആഹ്ലാദ പ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ കബീര്‍ പ്രതിയാണ്. ഈ സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന കബീറിനെതിരേ കോടതി വാറന്റ്് പുറപ്പെടുവിച്ചിരുന്നു. അതിനിടെയാണ് രണ്ട് കത്തികളുമായി കബീര്‍ പിടിയിലായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day