|    Dec 5 Mon, 2016 3:57 pm
FLASH NEWS

കണ്‍ട്രോള്‍ റൂമില്‍ യുവാക്കള്‍ക്ക് മൂന്നാംമുറ: മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 2nd December 2016 | Posted By: SMR

police

കാസര്‍കോട്: ബൈക്ക് യാത്രക്കാരായ യുവാക്കളെ പോലിസ് കണ്‍ട്രോള്‍ റൂമില്‍ കൊണ്ടുപോയി മൂന്നാംമുറ നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലിസുകാരെ ജില്ലാ പോലിസ് ചീഫ് തോംസണ്‍ ജോസ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ പി സജീഷ് കുമാര്‍, പി രതീഷ്, അമല്‍രാജ് എന്നിവരെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ ദാമോദരന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. മര്‍ദനത്തിനിരയായ ബെണ്ടിച്ചാലിലെ ഹംസ മുഹമ്മദിന്റെ പരാതിയില്‍ പോലിസുകാര്‍ക്കെതിരേ കേസെടുത്തിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് കോളിയടുക്കത്തുവച്ചാണു സംഭവം.
ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ ഹംസ മുഹമ്മദിനെയും ബെണ്ടിച്ചാലിലെ മുഹമ്മദ് ഷംസീറിനെയും പോലിസ് തടയുകയും താക്കോല്‍ പിടിച്ചുവാങ്ങുകയുമായിരുന്നു. ബൈക്ക് പോലിസുകാരന്‍ കാസര്‍കോട് സ്‌റ്റേഷനില്‍ കൊണ്ടുപോയി. ഇരുവരും ബൈക്ക് വാങ്ങാനായി സ്‌റ്റേഷനിലെത്തിയപ്പേള്‍ പോലിസ് സംഘം കണ്‍ട്രോള്‍ റൂമില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഷംസീറിന്റെ സഹോദരന്‍ സക്കീറും സ്‌റ്റേഷനിലെത്തി. നടപടി ചോദ്യംചെയ്തതിനു സക്കീറിനെയും പോലിസ് മര്‍ദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 203 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day