|    Dec 2 Fri, 2016 11:30 pm
FLASH NEWS

കണ്ണൂര്‍ വിമാനത്താവളം: തൊഴില്‍ നിയമനം അട്ടിമറിച്ചതിനെതിരേ ഉപരോധം

Published : 11th November 2016 | Posted By: SMR

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിനുള്ള സ്ഥലമെടുപ്പില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് വിമാനത്താവളത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജോലി ഉറപ്പുവരുത്തുമെന്ന തൊഴില്‍ നിയമ കരാര്‍ അട്ടിമറിച്ചെന്നാരോപിച്ച് കിയാല്‍ ഓഫിസ് നാട്ടുകാര്‍ ഉപരോധിച്ചു. യോഗ്യതയ്ക്കനുസരിച്ച് ജോലി ലഭ്യമാക്കുമെന്ന് കിയാല്‍ എംഡി അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇറക്കിയ അറിയിപ്പ് വീടുനഷ്ട പ്പെട്ടവര്‍ക്ക് എങ്ങനെ ജോലി ലഭ്യമാക്കാതിരിക്കാം എന്നാണെന്നും ഭൂമി വിട്ടുനല്‍കിയവരെ വഞ്ചിക്കുകയാണ്  ചെയ്തതെന്നും ഉപരോധക്കാര്‍ ആരോപിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യേണ്ടി വരുമെന്നതാണ്  പുതിയ അറിയിപ്പിലുള്ളതെന്നും വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day