|    Dec 8 Thu, 2016 7:47 pm

കണ്ണൂര്‍ നഗരത്തിന്റെ സമഗ്രവികസനത്തിന് നടപടി സ്വീകരിക്കും: മന്ത്രി ശശീന്ദ്രന്‍

Published : 24th October 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിന്റെ സമഗ്രവികസനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്ഥലം എംഎല്‍എ കൂടിയായ തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായി കൂടിയാലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കണ്ണൂര്‍-സിറ്റി ഓഫ് ദി ഫ്യൂചര്‍-അര്‍ബ ന്‍ ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. 11 നിര്‍ദേശങ്ങള്‍ ചേംബര്‍ ഡയറക്ടറായ സി അനില്‍കുമാര്‍ മന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചു. കെഎസ്ആര്‍ടിസി ഡിപ്പോ പുതുക്കിപ്പണിയുക, ലോഫ്‌ളോര്‍ എസി/നോണ്‍ എസി ബസ്സുകള്‍ സര്‍വീസ് നടത്തുക, ഡിപ്പോകളില്‍ മഴവെള്ള സംഭരണിയും സോളാര്‍ പാനലും സ്ഥാപിക്കുക, ആര്‍ടിഎ ഓഫിസ് പ്രവര്‍ത്തനം സുതാര്യമാക്കുക, ഗതാഗത സുരക്ഷ ഉറപ്പുവരുത്തുക, അന്തര്‍സംസ്ഥാന നികുതി കുറയ്ക്കുക എന്നിവയാണിവ. ചേംബര്‍ പ്രസിഡന്റ് സി വി ദീപക് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു സാമുവല്‍, ഹോണററി സെക്രട്ടറി സച്ചിന്‍ സൂര്യകാന്ദ്, എ കെ റഫീഖ്, എം ടി പ്രകാശന്‍, പി ഷാഹിന്‍, സി എച്ച് അബൂബക്കര്‍ ഹാജി, കെ ത്രിവിക്രമന്‍, ബസ്് ഓണേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സി കെ രാജു എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day