|    Dec 3 Sat, 2016 7:12 pm
FLASH NEWS

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ്പ്രവേശനം ജെയിംസ് കമ്മിറ്റി നടത്തണം: ഹൈക്കോടതി

Published : 29th October 2016 | Posted By: SMR

കൊച്ചി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികള്‍ ജെയിംസ് കമ്മിറ്റി നടത്തണമെന്ന് ഹൈക്കോടതി. മേല്‍നോട്ട സമിതി, പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍, കോടതികള്‍ എന്നിവയുടെ ഉത്തരവുകള്‍ നിരന്തരം പാലിക്കാതിരിക്കുന്ന രണ്ട് കോളജുകളുടെയും മാനേജ്‌മെന്റുകള്‍ ഒരു ലക്ഷം രൂപ വീതം കോടതിച്ചെലവ് നല്‍കാനും കോടതി ഉത്തരവിട്ടു.
സംസ്ഥാന മീഡിയേഷന്‍ സെന്റര്‍ മുമ്പാകെ ഈ തുക കെട്ടിവയ്ക്കാനാണ് നിര്‍ദേശം. മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കിയവരുടെ വിശദാംശങ്ങളും രേഖകളും മാനേജ്‌മെന്റുകള്‍ ഒക്ടോബര്‍ 31ന് രാവിലെ 10ന് മുമ്പായി ജസ്റ്റിസ് ജെയിംസ് കമ്മിറ്റി മുമ്പാകെ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കരുണ മെഡിക്കല്‍ കോളജില്‍ ഓണ്‍ലൈന്‍ മുഖേന ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് 100 സീറ്റുകളില്‍ കമ്മിറ്റി പ്രവേശനം നടത്തണമെന്നും നിര്‍ദേശമുണ്ട്. പ്രവേശന നിഷേധത്തെ തുടര്‍ന്ന് കോടതിയെ സമീപിച്ച വിദ്യാര്‍ഥികളുടെ കാര്യവും മെറിറ്റ് അടിസ്ഥാനത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കണം. പ്രവേശനത്തിന് അര്‍ഹരായവരുടെ പട്ടിക ജെയിംസ് കമ്മിറ്റി ആരോഗ്യ സര്‍വകലാശാലയ്ക്കും മെഡിക്കല്‍ കൗണ്‍സിലിനും കൈമാറണം.
ഇരുകോളജുകളിലെയും ഫീസ് മൂന്നുമാസത്തിനകം മേല്‍നോട്ട സമിതി നിശ്ചയിക്കണം. ഇതിനായി മാനേജ്‌മെന്റുകള്‍ അനുബന്ധ രേഖകള്‍ കൈമാറണം. അടുത്ത വര്‍ഷം മുതല്‍ പ്രവേശനം സംബന്ധിച്ച വിശദാംശങ്ങള്‍ കമ്മിറ്റിയുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന കാര്യം വ്യക്തമാക്കണം. പ്രവേശന നടപടികളില്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്ത് മാനേജ്‌മെന്റുകളും പ്രവേശനം നിഷേധിച്ചതു ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളും നല്‍കിയ ഹരജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിക്കാത്തതിനാല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പ്രവേശനം നിഷേധിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
സുപ്രിംകോടതി പ്രവേശനത്തിന് അനുവദിച്ച അവസാന തിയ്യതി സപ്തംബര്‍ ഏഴായിരുന്നു. ഏഴിനുശേഷമേ പ്രവേശനം സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കഴിയൂ. രേഖകള്‍ പരിശോധിച്ചതിനുശേഷം ക്രമക്കേടുണ്ടെന്ന് പരീക്ഷാ കമ്മീഷണര്‍ വ്യക്തമാക്കിയതായും കോടതി വിലയിരുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day