|    Dec 11 Sun, 2016 7:41 am

കണ്ണൂര്‍ അക്രമം: സംസ്ഥാനതല സമാധാനയോഗം

Published : 6th November 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാനതലത്തില്‍ സര്‍വകക്ഷി സമാധാനയോഗം ചേരാന്‍ തീരുമാനം. ഇന്നലെ കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന മന്ത്രിതല സര്‍വകക്ഷി സമാധാനയോഗത്തിലാണു തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തിലായിരിക്കും സംസ്ഥാനതല സമാധാനയോഗം നടക്കുകയെന്നു മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അക്രമത്തിന് നേതൃത്വം നല്‍കുന്നവര്‍ ഏതു പാര്‍ട്ടിക്കാരായാലും അവരെ എല്ലാവരും ഒറ്റപ്പെടുത്തണം. കണ്ണൂരില്‍ ഇനിയൊരു കൊലപാതകം ആവര്‍ത്തിക്കരുത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാതല സര്‍വകക്ഷിയോഗം ചേര്‍ന്നത്. യോഗത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും മുഖ്യമന്ത്രിയെ അറിയിക്കും. പ്രശ്‌നങ്ങളുണ്ടാവുന്നിടത്ത് ശാന്തിയാത്ര സംഘടിപ്പിക്കും. പോലിസ് നിഷ്പക്ഷമായും സുതാര്യമായും പ്രവര്‍ത്തിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക