|    Dec 9 Fri, 2016 7:02 pm
FLASH NEWS

കണ്ണൂരില്‍ നിന്നുള്ള ഹനീഫ് മൗലവി മൂന്നുമാസമായി മുംബൈ ജയിലില്‍

Published : 31st October 2016 | Posted By: SMR

 മുഹമ്മദ് പടന്ന

മുംബൈ: ഐഎസ് ബന്ധമാരോപിച്ച് കേരള പോലിസ് അറസ്റ്റ് ചെയ്ത് എന്‍ഐഎക്ക് കൈമാറുകയും ഇപ്പോള്‍ മുംബൈയില്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന മുഹമ്മദ് ഹനീഫ് എന്ന ഹനീഫ് മൗലവിക്കു നിയമസഹായം ലഭ്യമാക്കുന്നതിന് ആരില്‍നിന്നും പിന്തുണ ലഭിക്കുന്നില്ലെന്ന് മൗലവിയുടെ കുടുംബാംഗങ്ങള്‍.
മലബാറില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ കാസര്‍കോട് പടന്ന സ്വദേശി അശ്ഫാഖിന്റെ പിതാവ് മജീദിന്റെ പരാതി അടിസ്ഥാനമാക്കിയാണ് മൗലവിയെ പോലിസ് അറസ്റ്റ് ചെയ്തത്. മുഖ്യധാരാ മുസ്‌ലിം സംഘടനകളോ മാധ്യമങ്ങളോ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ നിയമസഹായം നല്‍കുകയോ ചെയ്യാത്തത് വേദനാജനകമാണെ#െന്നു സഹോദരന്‍ ഷാഹുല്‍ മാധ്യമങ്ങളോടു പറഞ്ഞു.  കേരളത്തില്‍ പീസ് സ്‌കൂളിനും ശംസുദ്ദീന്‍ പാലത്തിനും എതിരെയുള്ള നീക്കങ്ങള്‍ മുസ്‌ലിംലീഗടക്കമുള്ള പാര്‍ട്ടികളും സംഘടനകളും ചര്‍ച്ചയാക്കിയപ്പോള്‍ ഹനീഫിന്റെ വിഷയം ചര്‍ച്ചചെയ്യാന്‍പോലും പലരും ഭയപ്പെടുകയാണ്.
എസ്ഡിപിഐ മാത്രമാണ് സഹായവാഗ്ദാനവുമായി മുന്നോട്ടുവന്നത്. ഹനീഫിനെ സന്ദര്‍ശിക്കാന്‍ ഗര്‍ഭിണിയായ ഭാര്യയും ബന്ധുക്കളും  മുംബൈയിലെത്തിയെങ്കിലും അദ്ദേഹം എവിടെയാണുള്ളത് എന്നു വ്യക്തമായി പറയാന്‍ അഭിഭാഷകനുപോലും സാധിച്ചില്ല.
കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാം എന്നല്ലാതെ മറ്റൊരു സഹായവും നല്‍കാന്‍ അയാള്‍ തയ്യാറായില്ല. ഹനീഫ് മൗലവി ഖത്തീബ് ആയി ജോലിചെയ്ത പടന്നയിലെയും കണ്ണൂര്‍ പെരിങ്ങത്തൂരിലെയും ആളുകള്‍ക്ക് ഇദ്ദേഹത്തിന്റെ അറസ്റ്റ് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഒരുവിധ ക്രിമിനല്‍ കേസിലും പെടാത്ത എല്ലാവരോടും മാന്യമായി ഇടപെടുന്ന ഹനീഫ് മൗലവി നിരപരാധിയാണെന്നാണു നാട്ടുകാര്‍ കരുതുന്നത്.  പരാതിയില്‍ ഗുരുതരമായ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് അശ്ഫാഖിന്റെ പിതാവ് മജീദ് പറയുന്നു.
തന്റെ മകന് ക്ലാസ് നല്‍കി എന്നു മൊഴി നല്‍കുക മാത്രമാണു ചെയ്തത്. കോടതിയില്‍ ഇക്കാര്യം പറയാന്‍ ഒരുക്കമാണെന്നും മജീദ് പറയുന്നു. മൗലവി അംഗമായ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ഈ വിഷയത്തിലുള്ള മൗനം തങ്ങളുടെ നേര്‍ക്ക് വിരല്‍ചൂണ്ടപ്പെടുമെന്ന ഭയംമൂലമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,317 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day