|    Dec 4 Sun, 2016 11:37 am

കണ്ണൂരില്‍ ചേരിതിരിഞ്ഞ് എംവിആര്‍ അനുസ്മരണം

Published : 10th November 2016 | Posted By: SMR

കണ്ണൂര്‍: മുന്‍മന്ത്രിയും സിഎംപി നേതാവുമായ എം വി രാഘവന്റെ രണ്ടാം ചരമവാര്‍ഷികം കണ്ണൂരില്‍ ഇരുവിഭാഗം സിഎംപിയുടെയും നേതൃത്വത്തില്‍ ചേരിതിരിഞ്ഞ് സംഘടിപ്പിച്ചു. സിഎംപി സി പി ജോണ്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ യോഗശാല ഹാളില്‍ അനുസ്മരണ സമ്മേളനം നടത്തി. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ വര്‍ഗീയ ഫാഷിസ്റ്റ് നയങ്ങളെ എതിര്‍ക്കാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ടെങ്കിലും അതിനുള്ള ക്ഷമതയിലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സംഘടനാപരമായി മാറണം. അല്ലെങ്കില്‍ പാര്‍ട്ടിക്ക് നിലനില്‍പ്പില്ല. ബിജെപി 31 ശതമാനം വോട്ടാണ് നേടിയത്. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വോട്ടുകണ്ട് എല്ലാകാലത്തും അധികാരത്തില്‍ വരുമെന്ന് വിചാരിക്കരുത്. ഹിന്ദുക്കള്‍ എല്ലാകാലത്തും ഒരേ ശ്രേണിയില്‍ നിന്ന ചരിത്രമില്ല. വിമോചന സമരം തെറ്റായിരുന്നുവെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി സി എ അജീര്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി കെ സുധാകരന്‍, കെ എം ഷാജി എംഎല്‍എ, പി സുനില്‍ കുമാര്‍, എ പി കെ രാഘവന്‍ സംസാരിച്ചു. സമകാലിക ഇന്ത്യയില്‍ വര്‍ഗീയതയ്‌ക്കെതിരെ എന്ന വിഷയത്തില്‍ ഹമീദ് ചേന്ദമംഗലൂര്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. രാവിലെ പഴയ ബസ്്്സ്റ്റാന്റില്‍ എംവിആറിന്റെ താല്‍ക്കാലിക സ്മാരക സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എം വി രാഘവന്റെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നുനടന്ന അനുസ്മരണ യോഗം കെ ആര്‍ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. സി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. പാട്യം രാജന്‍, ചുരായി ചന്ദ്രന്‍, മകന്‍ എം വി നികേഷ് കുമാര്‍, കുടത്താംകണ്ടി സുരേഷ്, കെ വി വിജയന്‍, പ്രഫ. ഇ കുഞ്ഞിരാമന്‍, ടി സി എച്ച് വിജയന്‍, എംവിആറിന്റെ ഭാര്യ ജീനകി അമ്മപങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day