|    Dec 8 Thu, 2016 11:24 am

കണ്ണൂരിലെ ക്ഷേത്രങ്ങളിലും സ്‌കൂളുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നു: കളക്ടര്‍ക്ക് പി. ജയരാജന്റെ കത്ത്

Published : 27th October 2016 | Posted By: G.A.G

jayarajan

കണ്ണൂര്‍: കണ്ണൂരിലെ ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കി. പയ്യന്നൂര്‍, പിണറായി, തലശ്ശേരി, പാനൂര്‍, പേരാവൂര്‍, പെരിങ്ങോം, മയ്യില്‍, കൂത്തുപറമ്പ് അഞ്ചരക്കണ്ടി തുടങ്ങിയ ഇടങ്ങളിലെ ശാഖ നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങളുള്ള കത്തില്‍ 25 ക്ഷേത്രങ്ങളിലും 20 സ്‌കൂളുകളിലും 13 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആര്‍.എസ്.എസ് ആയുധപരിശീലനം നടത്തുന്നുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണുള്ളത്.
ചില ആരാധനാലയങ്ങളില്‍ മതപ്രഭാഷണങ്ങളില്‍ അന്യമതങ്ങളോട്്് വിരോധം വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും കത്തിലുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 981 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day