|    Dec 10 Sat, 2016 12:48 am
FLASH NEWS

കണ്ണവം സംഘര്‍ഷം: ശക്തമായ നടപടിയുമായി പോലിസ്

Published : 30th November 2016 | Posted By: SMR

ചിറ്റാരിപ്പറമ്പ്:  കണ്ണവം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നടപടിയുമായി പോലിസ്. ഇതിന്റെ ഭാഗമായി കണ്ണവം സ്‌റ്റേഷനില്‍ സിപിഎം-ബിജെപി നേതാക്കളുടെ യോഗം സിഐ കെ പി സുരേഷ് ബാബുവിന്റെയും എസ്‌ഐ കെ വി ഗണേശന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്നു. ക്രിയാത്മകമായ തീരുമാനങ്ങള്‍ സ്വീകരിച്ചു. പോലിസിന്റെ നിഷ്പക്ഷവും ആത്മാര്‍ഥവുമായ നടപടികള്‍ക്ക് യോഗം പിന്തുണ അറിയിച്ചു. ചെറിയ പ്രശ്‌നങ്ങള്‍ നേതാക്കള്‍ പരസ്പരം ബന്ധപ്പെട്ട് കൊണ്ട് പ്രാദേശികതലത്തില്‍ പരിഹരിക്കും. പുതുതായി  കൊടിമരങ്ങളും അലങ്കാരങ്ങളും സ്ഥാപിക്കില്ല. അങ്ങനെ ഉണ്ടായാല്‍ പോലിസ് അവ നീക്കംചെയ്യും. രാത്രി 10നു ശേഷം റോഡില്‍ കൂടിയിരിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. ഉല്‍സവസ്ഥലങ്ങളില്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള കൊടികളും കലശങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കും. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുക്കാനും തീരുമാനിച്ചു. പൊതുപരിപാടികള്‍ക്കായി സ്ഥാപിക്കുന്ന കൊടിതോരണങ്ങള്‍ പരിപാടി കഴിഞ്ഞ ഉടന്‍ നീക്കം ചെയ്യും. എല്ലാ മാസത്തിലെയും മൂന്നാമത്തെ ശനിയാഴ്ച വില്ലേജ് തലത്തില്‍ കൂടുന്ന സര്‍വകക്ഷി സമാധാന യോഗത്തിനു പുറമേയാണ് പോലിസ് ഉഭയകക്ഷി കൂടിയാലോചനകള്‍ നടത്തിയത്. സിപിഎം നേതാക്കളായ എം സി രാഘവന്‍, കുറ്റിച്ചി പ്രേമന്‍, കെ രഞ്ജിത്ത്, ബാബു എന്നിവരും ബിജെപി നേതാക്കളായ രജീഷ് പുതുശേരി, കു!ഞ്ഞിക്കണ്ണന്‍ വായന്നൂര്‍, സദാനന്ദന്‍ എന്നിവരും പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day