|    Dec 9 Fri, 2016 5:32 am
FLASH NEWS

കണ്ണനല്ലൂര്‍ കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാത്തതിനെതിരേ പ്രതിഷേധം

Published : 8th November 2016 | Posted By: SMR

കണ്ണനല്ലൂര്‍: കണ്ണനല്ലൂര്‍ ജങ്ഷനില്‍ അടച്ചു പൂട്ടിയ നിലയില്‍ അനാഥമായി കിടക്കുന്ന പബ്ലിക് കംഫര്‍ട്ട് സ്‌റ്റേഷന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ഇത് തുറന്നു പ്രവര്‍ത്തിക്കുവാന്‍ നടപടികള്‍ സ്വീകരിക്കാത്ത പഞ്ചായത്തിന്റെ നയത്തിനെതിരേ കോണ്‍ഗ്രസ് തൃക്കോവില്‍വട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണനല്ലൂരില്‍ പ്രതിഷേധ പ്രകടനവും കംഫര്‍ട്ട് സ്‌റ്റേഷന് റീത്ത് സമര്‍പ്പണവും നടത്തി. തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും സംസ്ഥാന ഹൈവേ ഉപരോധവും അടക്കമുള്ള സമരപരിപാടികള്‍ നടത്തുവാനും  കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കണ്ണനല്ലൂര്‍ ടൗണ്‍ ചുറ്റി പ്രകടനം നടത്തിയ ശേഷമായിരുന്നു റീത്ത് സമര്‍പ്പണം. സംസ്ഥാന ഹൈവേയിലെ തിരക്കേറിയ ജങ്ഷനുകളിലൊന്നായ കണ്ണനല്ലൂരില്‍ നിലവിലുണ്ടായിരുന്ന കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചു പൂട്ടിയതോടെ ജങ്ഷനിലെത്തുന്നവര്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് സൗകര്യമില്ലാതെ നെട്ടോട്ടമോടുന്ന അവസ്ഥയാണ്. പ്രതിഷേധ കൂട്ടായ്മ അബൂബക്കര്‍ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്  തൃക്കോവില്‍വട്ടം ബ്ലോക്ക് പ്രസിഡന്റ് നാസിമുദ്ദീന്‍ ലബ്ബ, മണ്ഡലം പ്രസിഡന്റ് കൊച്ചുമ്മന്‍, ബ്ലോക്ക് സെക്രട്ടറി കണ്ണനല്ലൂര്‍ എ എല്‍ നിസാമുദ്ദീന്‍, ഗ്രാമപ്പഞ്ചായത്ത് അംഗം ലാലാ ആറാട്ടുവിള, സുചീന്ദ്രന്‍, ഷഫീക്ക് ചെന്താപൂര്, വി എ റഹിം, അമീര്‍ മുട്ടക്കാവ്, മുഖത്തല ഗോപിനാഥന്‍, എ എ വാഹിദ്, സുല്‍ഫിക്കര്‍, ജയദേവ്, മുഖത്തല ജ്യോതിഷ്, ഇസ്മായില്‍  നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day