|    Dec 8 Thu, 2016 3:40 am
FLASH NEWS

കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി: ആര്‍ നിശാന്തിനി

Published : 21st October 2016 | Posted By: SMR

ചാവക്കാട്: സൂനാമി തിരമാലകളെപ്പോലും തടഞ്ഞ കണ്ടല്‍ക്കാടുകള്‍ മേഖലയില്‍ വെട്ടി നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ റൂറല്‍ പോലിസ് മേധാവി ആര്‍ നിശാന്തിനി. കടപ്പുറം മുനക്കക്കടവിലെ തീരദേശ പോലിസ് സ്‌റ്റേഷന് കരുത്താകാന്‍ ചാവക്കാട് പോലിസും കടലോര ജാഗ്രത സമിതിയും തൊട്ടാപ്പ് ഫോക്കസ് സ്‌കൂള്‍ വിദ്യാര്‍ഥികളും കൈകോര്‍ത്ത് സംഘടിപ്പിച്ച കണ്ടല്‍ച്ചെടി നടീല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഒട്ടേറെ മല്‍സ്യങ്ങളുടെ പ്രജനന കേന്ദ്രമായ കണ്ടല്‍ക്കാടുകള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരം സാമൂഹിക വിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കണ്ടല്‍ക്കാടുകളുടെ സംരക്ഷകരെന്നു പറഞ്ഞു പൊതുജനങ്ങളെ കബളിപ്പിക്കുന്ന ചില സംഘങ്ങളെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കാനും അവ സംരക്ഷിക്കാനും വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങിയതിനെ റൂറല്‍ പോലിസ് മേധാവി അഭിനന്ദിച്ചു. ചാവക്കാട് സിഐ കെ ജി സുരേഷ് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡീഷനല്‍ എസ്‌ഐ ബാലന്‍, എഎസ്‌ഐ അനില്‍ മാത്യു, പഞ്ചായത്ത് മെംബര്‍ പി എ അഷ്‌കര്‍ അലി, ടിഐസി ട്രസ്റ്റ് ട്രഷറര്‍ തെക്കരകത്ത് കരീം ഹാജി, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി വി ഉമ്മര്‍കുഞ്ഞി, അധ്യാപകരായ അന്‍വര്‍ അസീസ്, റഫീഖ, ജീജി, നബീല്‍, കടലോര ജാഗ്രത സമിതി അംഗങ്ങളായ ആച്ചി ബാബു, സി വി രാജേന്ദ്ര ബാബു, ബാലന്‍, ഉണ്ണിക്കൃഷ്ണന്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day