|    Dec 2 Fri, 2016 11:31 pm
FLASH NEWS

കണ്ടം ബെച്ചകോട്ടിന്റെ മധുര സ്മരണയില്‍ അവര്‍ ഒത്തുകൂടി

Published : 29th October 2016 | Posted By: SMR

കോഴിക്കോട്: മലയാളത്തിലെ ആദ്യത്തെ കളര്‍ചിത്രം കണ്ടം ബെച്ചകോട്ടിന്റെ മധുര മൂറുന്ന ഓര്‍മകളില്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ഒത്തുകൂടി. ചിത്രത്തിന്റെ 55ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായായി മൂവി മാജിക് ഫിലിം അക്കാദമിയും മലയാളചലച്ചിത്ര സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി ഉദ്ഘാടനം ചെയ്തു. മലയാള സിനിമയുടെ പഴയ പ്രതാപം ഇപ്പോഴില്ലെന്നും ഗ്രാമ-നഗര വിത്യാസമില്ലാതെ തിയറ്ററുകള്‍ മണ്‍മറഞ്ഞുപോകുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. കട്ടം ബെച്ചൊരു കോട്ടാണ്. എന്ന പാട്ടുപാടികൊണ്ടാണ് നാടക നടന്‍ കൂടിയായ ബാബുപറശേരി ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ സി എച്ച് ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കണ്ടം ബച്ച കോട്ടില്‍ അഭിനയിച്ച നിലമ്പൂര്‍ ആയിഷ, ചലച്ചിത്ര നിര്‍മാതാവ് പി വി ഗംഗാധരന്‍, നടന്‍മാരായ കോഴിക്കോട് നാരായണന്‍ നായര്‍, ശശികലിംഗ, വിജയന്‍ കാരന്തുര്‍ എന്നിവരെയും ആര്‍ കനകാംബരന്‍, കെ വി അബൂട്ടി, സുനില്‍ ഭാസ്‌കര്‍, പി ടി ഹാരിസ്, എം എസ് ബാബുരാജിന്റെ മകന്‍ ജബ്ബാര്‍ ബാബുരാജ്, ഗായിക ആര്യ മോഹന്‍ദാസ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. വേദിയില്‍ എത്തിയില്ലെങ്കിലും  മമ്മൂട്ടി നായകനാകുന്ന സിബിഐ പരമ്പരയിലെ അഞ്ചാം ഭാഗത്തിന്റെ  പ്രഖ്യാപനം സര്‍ഗചിത്ര അപ്പച്ചന്റെ  നിര്‍ദേശ പ്രകാരം താന്‍ നടത്തുകയാണെന്ന് റഹീം പൂവാട്ടുപറമ്പ് അറിയിച്ചു. എം വി കുഞ്ഞാമു, വി എം വിജയന്‍, ഡോ.ഷാഹുല്‍ ഹമീദ്, മുജീബ് കുറ്റാളുര്‍ക്കാരന്‍ സംസാരിച്ചു. തുടര്‍ന്ന് നൃത്ത-സംഗീത വിരുന്നും അരങ്ങേറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day