|    Dec 7 Wed, 2016 11:46 pm
FLASH NEWS

കണിയാപുരം – പമ്പ സ്‌പെഷ്യല്‍ സര്‍വീസ് ഒരു ദിവസം ഓടിയ ശേഷം നിര്‍ത്തലാക്കി

Published : 21st November 2016 | Posted By: SMR

കഴക്കൂട്ടം: കെഎസ്ആര്‍ടിസിയുടെ കണിയാപുരം പമ്പ സ്‌പെഷ്യല്‍ സര്‍വീസ് ഒരുദിവസം ഓടിയ ശേഷം നിര്‍ത്തലാക്കി. കഴക്കൂട്ടം, പള്ളിപ്പുറം തോന്നല്‍ക്ഷേത്രം, പണിമൂലക്ഷേത്രം വഴിയാണു പമ്പയിലേക്ക് ആഴ്ചയില്‍ മൂന്നുദിവസം സര്‍വീസ് ആരംഭിച്ചത്. കഴിഞ്ഞ ഒന്നിന് കഴക്കൂട്ടത്തെ അയ്യപ്പ ക്ഷേത്രത്തില്‍ വച്ചാണു ശബരിമലയ്ക്ക് പോവാന്‍ കണിയാപുരം ഡിപ്പോയ്ക്ക് അനുവദിച്ച ബസ്സിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചത്. അന്ന് ഒരു ദിവസം മാത്രമാണ് ഓടിയത്. 8500 രൂപ ആദ്യദിന കലക്ഷനുമുണ്ടായിരുന്നു. പിന്നീട് അയ്യപ്പഭക്തര്‍ റിസര്‍വേഷനായി കണിയാപുരം ഡിപ്പോയില്‍ വരുമ്പോള്‍ മിനിമം 40 പേരെ കൂട്ടിക്കൊണ്ടുവരണമെന്നു പറഞ്ഞ് തിരിച്ചയ—ക്കുകയാണ് ചെയ്യുന്നത്. സര്‍വീസുണ്ടെന്ന് കരുതി ഇപ്പോഴും ബുക്കിങിനായി ഭക്തര്‍ കണിയാപുരത്ത് എത്തുന്നുണ്ട്. തുടക്കത്തില്‍ ആളുകള്‍ കുറവായിരിക്കുമെന്നു മനസ്സിലാക്കിയിട്ടും സര്‍വീസ് നിര്‍ത്തലാക്കിയതിനെതിരേ ഭക്തര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രനും മേയര്‍ വി കെ പ്രശാന്തും ഇടപെട്ടാണ് കഴക്കൂട്ടത്തും കരിക്കകത്തും നിന്ന് പുതിയ സര്‍വീസ് ആരംഭിച്ചത്. മാവേലിക്കര ഡിപ്പോയില്‍ നിന്ന് കൊണ്ടുവന്ന ഈ ബസ് ഇപ്പോള്‍ കൊല്ലത്തേക്കു ചെയിന്‍ സര്‍വീസ് നടത്തുകയാണ്. സംസ്ഥാനത്തെ 90ഓളം ഡിപ്പോകളില്‍ നിന്നു ശബരിമല സര്‍വീസ് നടത്തുമ്പോള്‍ കണിയാപുരത്തെ മാത്രം ഒഴിവാക്കിയതില്‍ ഇവിടത്തെ എടിഒയുടെ അലംഭാവമാണെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ ശബരിമലയിലേക്കു പോവാന്‍ യാത്രക്കാരുടെ കുറവുണ്ടായിട്ടുണ്ടെന്നും യാത്രക്കാര്‍ കൂടുതല്‍ എത്തിയാല്‍ ബസ് അയ—ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേ്രന്ദന്‍ തേജസിനോടു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day