|    Dec 4 Sun, 2016 5:21 am
FLASH NEWS

കണമല ഇറക്കത്തില്‍ അപകടം; ബസ് ക്രാഷ് ബാരിയറില്‍ ഇടിച്ചുനിന്നു

Published : 23rd November 2016 | Posted By: SMR

കണമല: അമിതവേഗത്തില്‍ കണമല ഇറക്കത്തില്‍ സഞ്ചരിച്ച ശബരിമല തീര്‍ത്ഥാടക ബസ് മുന്നില്‍ പോയ ടെമ്പോ ട്രാവലറിന്റെ പുറകില്‍ ഇടിച്ചതിന് ശേഷം നിയന്ത്രണം തെറ്റി ക്രാഷ് ബാരിയറില്‍ ഇടിച്ചു നിന്നു. ആ ര്‍ക്കും പരിക്കുകളില്ല. ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് അപകടം. ബ്രേക്ക് തകരാറായതാണ് കാരണമെന്ന് അപകടത്തി ല്‍പെട്ട മിനിബസിന്റെ ഡ്രൈവ ര്‍ പറയുന്നു. എന്നാല്‍ അമിതവേഗത്തില്‍ ഇറക്കം ഇറങ്ങയിതുമൂലം നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ക്രാഷ് ബാരിയറിന്റെ ഏതാനും ഭാഗം തകര്‍ന്നു. ടെമ്പോ ട്രാവലറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപകടമേഖലയായ അട്ടിവളവിന് തൊട്ട്മുമ്പുള്ള ഹമ്പില്‍ വച്ചാണ് മിനി ബസ് നിയന്ത്രണം തെറ്റി അപകടത്തില്‍ പെട്ടത്. ശബരിമല ദര്‍ശനത്തിന് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികളാണ് ബസില്‍ ഉണ്ടായിരുന്നത്. പോലിസ് സ്ഥലത്തെത്തിയിരുന്നു. മുന്‍കാല ശബരിമല സീസണുകളില്‍ തുടര്‍ച്ചയായി അപകടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് ഇവിടെ സുരക്ഷക്കായി ക്രാഷ് ബാരിയറുകള്‍  സ്ഥാപിച്ചത്. ക്രാഷ് ബാരിയറില്‍ ഇടിച്ച് മിനി ബസ് നിന്നില്ലായിരുന്നുവെങ്കില്‍ വന്‍ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് വാര്‍ഡ് അംഗം അനീഷ് വാഴയില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day