|    Dec 7 Wed, 2016 2:06 pm
FLASH NEWS

കട്ടേക്കാട് ആദിവാസി സങ്കേതത്തില്‍ കാട്ടാനആക്രമണം

Published : 2nd November 2016 | Posted By: SMR

അഗളി: കട്ടേക്കാട് ആദിവാസി സങ്കേതത്തില്‍ കാട്ടാനയാക്രമണം. കഴിഞ്ഞ ദിവസം രാത്രി 9.30ന് ഊരിലെത്തിയ ഒറ്റയാന്‍ വീടു തകര്‍ത്ത് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന മൂന്നുചാക്ക് കാലിത്തീറ്റ ഭക്ഷണമാക്കി. കട്ടേക്കാട് ഊരിലെ വയലില്‍ രാജേന്ദ്രന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. മുളയും കാട്ടുകമ്പുകളും  ഉപയോഗിച്ച് നിര്‍മിച്ച വീടിന്റെ ഒരു ഭാഗം പൂര്‍ണമായും പൊളിച്ചുനീക്കി. കാട്ടാനയെത്തുന്ന സമയം രാജേന്ദ്രനും ഭാര്യ ബിന്ദുരാജും തൊട്ടടുത്ത വീട്ടിലായിരുന്നു. വിദ്യാര്‍ഥികളായ ജിഷ്ണുകുമാറും വിജീഷമാണ് വീട്ടിലുണ്ടായിരുന്നത്. കാട്ടാന വീട് തള്ളി വീഴ്ത്തുന്നതുകണ്ട് ഭയന്ന കുട്ടികള്‍ കൂരിരുട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കാട്ടാന സ്‌ക്വാഡിന് വിവരം ലഭിച്ച ഉടന്‍ അഗളിയില്‍ നിന്നു അഞ്ചംഗ ദ്രുതകര്‍മസേനയെത്തി. രാത്രി പത്തുമുതല്‍ ഇന്നലെ രാവിലെ ആറുവരെ  ഊരുനിവാസികളും ആന സ്‌ക്വാഡും കൂക്കിവിളിച്ചും പടക്കം പൊട്ടിച്ചും കാട്ടാനയെ അകറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലിച്ചില്ല. ഇടയ്ക്ക് പലതവണ വനംവകുപ്പിന്റെ വാഹനത്തിനു നേരേയും ജനങ്ങള്‍ക്കുനേരേയും ആന പാഞ്ഞടുത്തു.സ്ഥിരമായി ആക്രമണം നടത്തുകയും ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്ന കാട്ടാനയാണിതെന്ന് കാട്ടാന സ്‌ക്വാഡ് വിഭാഗം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day