|    Dec 8 Thu, 2016 7:31 am
FLASH NEWS

കട്ടപ്പന-കുട്ടിക്കാനം റോഡിലെ കാടുകള്‍ വെട്ടിനീക്കിയില്ല

Published : 1st December 2016 | Posted By: SMR

ഉപ്പുതറ: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയുടെ ഇരുവശവും കാടു വളര്‍ന്നു നില്‍ക്കുന്നത് ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാക്കുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി പാതയോരത്തെ കാടുകള്‍ വെട്ടിമാറ്റിയിട്ടില്ല. റോഡിന്റെ മധ്യഭാഗം വരെ കാടുകളെത്തി നില്‍ക്കുകയാണ്.കയറ്റവും ഇറക്കവും കൊടുംവളവും നിറഞ്ഞ റോഡില്‍ കാടുവളര്‍ന്ന് നില്‍ക്കുന്നത് വലിയ അപകട ഭീഷണിയാണുയര്‍ത്തുന്നത്. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കും വിധമാണ് ഇരുവശവും കാടു വളര്‍ന്നത്. ഇരുവശവും നില്‍ക്കുന്ന കാട്ടുചെടികള്‍ പൂത്തുലഞ്ഞാണ് നില്‍ക്കുന്നത്. ചപ്പാത്ത് മുതല്‍ കുട്ടിക്കാനം വരെയുള്ള ഭാഗങ്ങളില്‍ രാവിലെയും വൈകീട്ടും മഞ്ഞിറങ്ങും. വലിയ രീതിയില്‍ കാടു വളര്‍ന്ന് നില്‍ക്കുന്നതു കൂടിയാവുമ്പോള്‍ വലിയ അപകട സാധ്യതയാണുള്ളത്. ദിശാ ബോര്‍ഡുകളും അപകടാ  സൂചനാ ബോര്‍ഡുകളും കാടിനുള്ളിലായിക്കഴിഞ്ഞു. റോഡരികിലെ സുരക്ഷാ ഗാര്‍ഡുകളില്‍ വള്ളിച്ചെടികള്‍ പടര്‍ന്നു കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഇതുവഴിയാണ് ശബരിമലയ്ക്കു പോവുന്നത്. റോഡും ദിശയുമറിയാതെ കടന്നു വരുന്ന ഭക്തരുടെ വാഹനം അപകടത്തില്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. ശബരിമല സീസണിനു മുന്നോടിയായി കാടുകള്‍ വെട്ടിമാറ്റുമെന്ന് കലക്ടര്‍ അവലോകന യോഗത്തില്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മണ്ഡല മകരവിളക്കു സീസണ്‍ ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. വഴിയറിയാതെ വരുന്ന അന്യസംസ്ഥാന അയ്യപ്പഭക്തരുടെ വാഹനങ്ങളുടെ ശ്രദ്ധ തെറ്റിക്കുന്ന റോഡരികിലെ കാടുകള്‍ വെട്ടിമാറ്റിയില്ലങ്കില്‍ വന്‍ അപകടമാവും ഉണ്ടാവുകയെന്നു നാട്ടുകാര്‍  മുന്നറിയിപ്പു നല്‍കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day