|    Dec 5 Mon, 2016 8:03 pm
FLASH NEWS

കട്ടച്ചിറ വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സമരം ശക്തമാവുന്നു; മാനേജ്‌മെന്റിനെതിരേ കൂടുതല്‍ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്ത്

Published : 12th November 2016 | Posted By: SMR

കായംകുളം: കട്ടച്ചിറ വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സമരം ശക്തമായി തുടരുന്നു. ഇന്നലെ വിദ്യാര്‍ഥികള്‍ ജുമുഅ നമസ്‌കാരത്തിന് പള്ളിയില്‍ പോവാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്് യുവിന്റെ നേതൃത്വത്തില്‍ കോളജിന് മുമ്പില്‍ ജുമുഅ നമസ്‌കാരം നടത്തി. വിദ്യാര്‍ഥി വിരുദ്ധ നിലപാടുകളില്‍ മാറ്റം വരാത്ത മാനേജ്‌മെന്റ് നടപടിക്കെതിരേ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാവും. മാനേജ്‌മെന്റിനെതിരേ തിരിയുന്ന വിദ്യാര്‍ഥികളെ ഇന്റേണല്‍ മാര്‍ക്കിന്റെ പേരുപറഞ്ഞു ഭീഷണിപ്പെടുത്തുകയും മാനേജ്‌മെന്റിന്റെ വറുതിയില്‍ നിര്‍ത്തുകയുമാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇതിനെതിരേ ശക്തമായ പ്രതിഷേധമാണുയരുന്നത്. സമരത്തിനിറങ്ങിയ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ കോളജ് ഹോസ്റ്റലില്‍ നിന്നു ഇറക്കിവിട്ടിരുന്നു. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വിദ്യാര്‍ഥികളോടൊപ്പം ആദ്യം സമരത്തിനിറങ്ങിയ എസ്എഫ്‌ഐ രണ്ടുദിവസം മുമ്പ് സമരത്തില്‍ നിന്ന് പിന്മാറിയതോടെ കെഎസ് യു പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. സിപിഎം നേതാക്കളുടെ മക്കള്‍ക്ക് കോളജില്‍ സീറ്റുറപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്എഫ്‌ഐ നടപടിയെന്നും കെഎസ് യു ആരോപിച്ചിരുന്നു. മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരേ കൂടുതല്‍ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day