|    Dec 8 Thu, 2016 5:34 am
FLASH NEWS

കടല്‍ ഹര്‍ത്താല്‍ കണ്ണൂരില്‍ പൂര്‍ണം

Published : 27th October 2016 | Posted By: SMR

കണ്ണൂര്‍: കടല്‍ അവകാശം സംരക്ഷിക്കുക, ട്രോളിങ് നിരോധനം 90 ദിവസമാക്കുക, ബോട്ടുകള്‍ ചെറുമല്‍സ്യങ്ങളെ പിടികൂടുന്നത് അവസാനിപ്പിക്കുക, പെലാജിക് വല ഉപയോഗം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മല്‍സ്യത്തൊഴിലാളികള്‍ കടല്‍ ഹര്‍ത്താല്‍ ആചരിച്ചു. മല്‍സ്യത്തൊഴിലാളി മേഖല സംയുക്ത സമരസമിതി സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താല്‍ കണ്ണൂര്‍ ജില്ലയിലും പൂര്‍ണമായിരുന്നു. ആയിക്കര, പഴയങ്ങാടി, തലശ്ശേരി, അഴീക്കല്‍ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ സമരത്തിനു പിന്തുണയുമായി ബോട്ടുകളും കടലിലിറങ്ങിയില്ല. തൊഴിലാളികള്‍ കടലില്‍ പോവാതെ പ്രതിഷേധിച്ചതിനാല്‍ ആയിക്കരയിലും പുതിയങ്ങാടിയിലും ബോട്ടുകള്‍ കരയ്ക്കു നിര്‍ത്തിയിട്ടു. തൊഴിലാളികള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം കലക്്ടര്‍ക്കു നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day