|    Dec 10 Sat, 2016 12:46 am
FLASH NEWS

കടല്‍ ക്ഷോഭം; മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു

Published : 31st October 2016 | Posted By: SMR

ആലപ്പുഴ: കഴിഞ്ഞ ആഗസ്തി ല്‍ പുന്നപ്ര കടപ്പുറത്തുണ്ടായ കടല്‍ ക്ഷോഭത്തില്‍ വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും നഷ്ടമായ 23 മല്‍സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച ഓരോ ലക്ഷം രൂപ വീതമുള്ള ധനസഹായ വിതരണം അമ്പലപ്പുഴ വടക്കുപഞ്ചായത്ത് ഓഫിസിന് മുമ്പില്‍ നടന്ന ചടങ്ങി ല്‍ മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. ആകെ 25 മല്‍സ്യത്തൊഴിലാളികള്‍ക്കാണ് ധനസഹായം അനുവദിച്ചിട്ടുള്ളത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഉണ്ടായ കടല്‍ ക്ഷോഭത്തില്‍ വളരെപ്പെട്ടെന്ന് നാശനഷ്ടം വിലയിരുത്താനും കഴിവതും വേഗം ധനസഹായം എത്തിക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പുറക്കാട് പുതുവല്‍ ഗിരീഷ്‌കുമാര്‍, പുന്നപ്ര പുലിപറമ്പ് ജോഷി, പുന്നപ്ര ആഞ്ഞിലിപ്പറമ്പ് പ്രസാദ്, പുന്നപ്ര ആഞ്ഞിലിപ്പറമ്പ് എ കെ ലാലന്‍, പുന്നപ്ര പാലപ്പറമ്പ് വിജയാനന്ദ്, പുറക്കാട് പുതുവല്‍ രമേശന്‍, നീര്‍ക്കുന്നം വെളിംപറമ്പ് വിനയന്‍, പുന്നപ്ര ജോസ്, പുന്നപ്ര ആയാംപറമ്പ് പവിത്രന്‍, അമ്പലപ്പുഴ പുതുവല്‍ സന്തോഷ്, അമ്പലപ്പുഴ പുതുവല്‍ സതീഷ്, പുന്നപ്ര വെളിയില്‍ പുതുവല്‍ അഭിലാഷ്, പുന്നപ്ര കുരിശിങ്കല്‍ ഫ്രാന്‍സിസ്, പുന്നപ്ര പാലപറമ്പ്  വിജയകുമാര്‍, പുന്നപ്ര പനയിടംതറ ദേവദാസ്, നീര്‍ക്കുന്നം പുതുവല്‍ ബന്നിമോന്‍, കോമന  വടക്കേ വീട് രാജീവ് ഫല്‍ഗുണന്‍, പുന്നപ്ര പുതുവല്‍ ജോസഫ് കുട്ടി, പുന്നപ്ര കരുകാപറമ്പ് ജേക്കബ്, പുന്നപ്ര പുതുവല്‍ സന്തോഷ്, പുന്നപ്ര ഈലിപറമ്പ് ആന്റണി, നീര്‍ക്കുന്നം തെക്കാലിശ്ശേരി വേണു എന്നിവര്‍ക്കാണ് ധനസഹായം അനുവദിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു രാജ്‌മോന്‍ അധ്യക്ഷ്യത വഹിച്ച ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, വാര്‍ഡ് മെംബര്‍മാരായ സിബിദാസ്, ഷമീര്‍, തഹസില്‍ദാര്‍ ആശ പി എബ്രഹാം സംസാരിച്ചു. ബോട്ടപകടത്തില്‍പ്പെട്ട് മരിച്ച കരൂര്‍ നടുവിലേ മഠത്തില്‍പ്പറമ്പില്‍ മധുവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച ഒരുലക്ഷം രൂപയുടെ ധനസഹായം കരൂരിലെ വീട്ടിലെത്തി മന്ത്രി  കൈമാറി. കടലില്‍ മല്‍സ്യബന്ധനത്തിനിടെ കഴിഞ്ഞ മെയിലാണ് ബോട്ടപകടം ഉണ്ടായത്. കുടുംബത്തിന്റെ ദയനീയസ്ഥിതി പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്. പുറക്കാട് പഞ്ചായത്ത്  പ്രസിഡന്റ് റഹ്മത്ത്, വാര്‍ഡ് മെംബര്‍ പി പ്രസാദ്,  സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.വി എസ് ജിനുരാജ്, ജി ഓമനക്കുട്ടന്‍, അശോകന്‍  മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. നീര്‍ക്കുന്നം പുതുവല്‍ വണ്ടാനം സുജിമോള്‍ക്ക് ഭര്‍ത്താവ് മോഹനന്റെ അപകട മരണത്തെത്തുടര്‍ന്ന് അനുവദിച്ച ഒരു ലക്ഷം രൂപയുടെ ധനസഹായവും മന്ത്രി വീട്ടിലെത്തി കൈമാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day