|    Dec 5 Mon, 2016 7:57 pm
FLASH NEWS

കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തി പണം മോഷ്ടിച്ച് മുങ്ങുന്നയാള്‍ പിടിയില്‍

Published : 4th November 2016 | Posted By: SMR

പറവൂര്‍: പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തി പെട്ടിയില്‍നിന്നും പണം മോഷ്ടിച്ച് വിലസിയിരുന്ന വിരുതനെ പോലിസ് അറസ്റ്റുചെയ്തു. ചെറായി ഗൗരീശ്വരം അമ്പലത്തിന് കിഴക്ക് നികത്തുപറമ്പില്‍ സജിത്ത്(27)നെയാണ് പറവൂര്‍ പോലിസ് പിടികൂടിയത്. പറവൂര്‍ മേഖലയില്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ മോഷണ പരമ്പരക്കൊടുവിലാണ് വിദ്ധ്വാ ന്‍ പോലിസ് വലയിലായത്. കഴിഞ്ഞ ആഴ്ച്ച നന്ത്യകുളങ്ങരയിലുള്ള കട്ടത്തറ ഷീബ ശിശുപാലന്റെ കടയില്‍നിന്നാണ് ഇയാള്‍ അവസാന മോഷണം നടത്തിയത്. കടക്കാരുടെ ശ്രദ്ധ തിരിച്ചശേഷം കടയില്‍നിന്നും പണം അപഹരിക്കുന്ന രീതിയാണ് അയാളുടേത്. ബൈക്കില്‍ എത്തിയ മോഷ്ടാവ് കടയില്‍ കയറി സാധനങ്ങള്‍ ആവശ്യപ്പെടുകയും പിന്നീട് കടയുടെ പുറത്തിരിക്കുന്ന ഏതെങ്കിലും സാധനങ്ങള്‍ ചോദിക്കുകയും അവ എടുക്കാന്‍ കടയുടമപോവുന്ന സമയത്ത് പെട്ടിയില്‍നിന്നും പണം അപഹരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇത്തരം 33  കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷീബ ശിശുപാലന്‍ ലോട്ടറി വില്‍പനക്കാരികൂടിയായതിനാല്‍ കടയിലെത്തിയ യുവാവിന്റെ ബൈക്ക് നമ്പറിന്റെ പ്രത്യേകത കണ്ട് ഒരു പേപ്പറില്‍ കെഎല്‍ 7 561 എന്ന നമ്പര്‍ കുറിച്ചിട്ടിരുന്നത് പ്രതിയെ പിടികൂടാന്‍ പോലിസിന് എളുപ്പമായി. പറവൂര്‍ മേഖലയില്‍ ഇതേ രീതിയില്‍ പണാപഹരണം നാലോളം സ്ഥലത്തുണ്ടായിട്ടുണ്ട്. ആലുവ ഡിവൈഎസ്പി കെ ജി ബാബുകുമാറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ക്രിസ്പിന്‍ സാം, എസ്‌ഐ ടി വി ഷിബു, എസ്‌ഐ ഷംസു എന്നിവരുടെ സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day