|    Dec 8 Thu, 2016 1:26 pm
FLASH NEWS

കടത്തനാട് വീണ്ടും വോളിമേള ലഹരിയിലേക്ക്

Published : 25th November 2016 | Posted By: SMR

വടകര: ഉദയ മേമുണ്ട സ്‌പോര്‍ട്‌സ് ക്ലബ്ബ് 27 മുതല്‍ ഡസംബര്‍ 4 വരെ മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ജില്ലാ വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സീനിയര്‍ പുരുഷ-വനിതാ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കോഴിക്കോട് ജില്ലാ ടീമിനെ ഈ ചാംപ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുക്കും. ജില്ലയിലെ 4 സോണുകളില്‍ നിന്നും തിരഞ്ഞെടുത്ത 16 പുരുഷ ടീമുകളും 6 വനിതാ ടീമുകളും ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. ദിവസേന പുരുഷ വിഭാഗത്തില്‍ രണ്ടും വനിതാ വിഭാഗത്തില്‍ ഒരു മല്‍സരവും നടക്കും.   ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 27ന് വൈകുന്നേേരം 6 മണിക്ക് സി കെ നാണു എംഎല്‍എ നിര്‍വഹിക്കും. ഉദ്ഘാടനം മല്‍സരത്തില്‍ പുരുഷ വിഭാഗത്തില്‍ വിന്നേഴ്‌സ് നാദാപുരം എല്‍ബ കുറ്റിയാടിനെയും, വോളി ഫ്രന്റ് പയിമ്പ്ര-ടാസ്‌ക് തുറയൂരിനെയും നേരിടും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സി ഇ ശശിധരന്‍, കോ-ഓഡിനേറ്റര്‍ രാഘവന്‍ മാണിക്കോത്ത്, സി വി വിജയന്‍, പി കെ റഫീഖ്, ശശിധരന്‍ വിയ്യോത്ത്, എ പി അമല്‍നാഥ് എന്നിവര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day