|    Dec 10 Sat, 2016 8:06 pm

കടം വാങ്ങിയ തുക നോട്ട് ക്ഷാമത്തെത്തുടര്‍ന്നു തിരികെ നല്‍കാനായില്ല, വ്യാപാരി ജീവനൊടുക്കി

Published : 28th November 2016 | Posted By: G.A.G

കടം വാങ്ങിയ തുക നോട്ട് ക്ഷാമത്തെത്തുടര്‍ന്നു തിരികെ നല്‍കാനായില്ല,് വ്യാപാരി ജീവനൊടുക്കി
കോട്ടയം: കടം വാങ്ങിയ തുക കറന്‍സി ക്ഷാമത്തെത്തുടര്‍ന്നു തിരികെ നല്‍കാന്‍ കഴിയാത്തതില്‍ മനംനൊന്ത് വ്യാപാരി കടയ്ക്കുള്ളില്‍ ജീവനൊടുക്കി. ചങ്ങനാശേരി വാഴപ്പള്ളി ചീരക്കാട്ട് സി.പി. നാരായണന്‍ നമ്പൂതിരി(54) ആണ് മരിച്ചത്. ബ്രഡ് കമ്പനിയുടെ മൊത്ത വിതരണക്കാരനായ നാരായണന്‍ തന്റെ ഡ്രൈവറില്‍ നിന്നു ഒരു ലക്ഷത്തിലധികം രൂപ കടം വാങ്ങിയിരുന്നു. നോട്ടുക്ഷാമത്തെത്തുടര്‍ന്ന് ഈ തുക മടക്കി നല്‍കാന്‍ സാധിക്കാതിരുന്നതോടെ ജീവനൊടുക്കുകയായിരുന്നു. വിവാഹ ആവശ്യത്തിനായി സഹകരണ ബാങ്കില്‍നിന്നു കടമെടുത്ത തുകയാണ് ഡ്രൈവര്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി നാരായണന്‍ നമ്പൂതിരിയ്ക്ക് നല്‍കിയത്. പറഞ്ഞ സമയത്ത്് തുക തിരിച്ചു നല്‍കാനാവാതെ വന്നപ്പോള്‍ നാരായണന്‍ നമ്പൂതിരി ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 261 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക