|    Dec 7 Wed, 2016 6:02 pm
FLASH NEWS

കഞ്ഞിക്കുഴി ഗ്രേഡ് എസ്‌ഐയെ സ്ഥലംമാറ്റി; പ്രതികളെ സഹായിച്ചെന്ന് കണ്ടെത്തല്‍

Published : 2nd November 2016 | Posted By: SMR

തൊടുപുഴ: വികലാംഗനായ യുവാവിനെ രാത്രി വീട്ടില്‍ നിന്നു വിളിച്ചിറക്കി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ വഴിവിട്ട് സഹയിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രേഡ് എസ്‌ഐയെ സ്ഥലം മാറ്റി. കഞ്ഞിക്കുഴി പോലിസ് സ്‌റ്റേഷനില്‍ നിന്നു പെരുവന്താനത്തേയ്ക്കാണ് ഉദ്യോഗസ്ഥനെ മറ്റിയത്. ഇന്നലെയാണ് ജില്ലാ പോലിസ് മേധാവി എ വി ജോര്‍ജ് ഉത്തരവിറക്കിയത്. കഞ്ഞിക്കുഴി പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ ഔസേഫ് ചാക്കോയ്ക്കാണ് സ്ഥാനചലനം. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ സംഭവം ശരിയാണെന്ന് കണ്ടെത്തി റിപോര്‍ട്ട് ജില്ലാ പോലിസ് മേധാവിയ്ക്ക് ഒന്നരമാസം മുമ്പ് ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എന്‍ സജി കൈമാറിയിരുന്നു.മര്‍ദ്ദനത്തെ തുടര്‍ന്ന് വികലാംഗന്റെ പല്ലു പോയതു അന്വേഷണ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഗണിച്ചില്ല. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശം അവഗണിച്ച് നിസാരമായ വകുപ്പുകള്‍ ചുമത്തി കേസില്‍ നിന്നും തടിയൂരാനുള്ള അവസരമുണ്ടാക്കി .കൂടാതെ മര്‍ദനത്തിനിരയായ അനുപിന്റെ മൊഴി അട്ടിമറിച്ചു. ചേലച്ചുവട് സ്വദേശി പാലക്കുഴിയില്‍ അനൂപി(32)നെയാണ് ബ്ലേഡ് മാഫിയ മര്‍ദ്ദിച്ചത്. ടൗണില്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുകയായിരുന്നു അനൂപ്. ചേലച്ചുവട് ടൗണിലെ വ്യാപാരിയായ കൊടുവേലിയില്‍ സിബി (34) സാമ്പത്തിക ഇടപാട് പറഞ്ഞു തീര്‍ക്കാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നു വിളിച്ചിറക്കി യൂനിയന്‍ ബാങ്കിനു സമീപമെത്തിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day