|    Dec 4 Sun, 2016 1:13 am
FLASH NEWS

കഞ്ചിക്കോട്ട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

Published : 28th November 2016 | Posted By: SMR

പാലക്കാട്: കഞ്ചിക്കോടിനു സമീപം ആട്ടുപതിയില്‍ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍ നിന്നും ട്രിച്ചിയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിടിച്ചാണ് 28 വയസ്സുള്ള കൊമ്പനാന ചരിഞ്ഞത്. ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. റെയില്‍പാത കുറുകെ കടക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍പ്പെട്ട ആനയെ ട്രെയിന്‍ പാളത്തിലൂടെ നൂറുമീറ്ററോളം തള്ളിക്കൊണ്ടുപോയി. ഇതിനുശേഷമാണ് നിന്നത്. ആനയെ ഇടിച്ചതിനെ തുടര്‍ന്നുള്ള പ്രകമ്പനം ട്രെയിനില്‍ അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു. ഭാഗ്യംകൊണ്ടുമാത്രമാണ് ട്രെയിന്‍ പാളം തെറ്റാതിരുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കഞ്ചിക്കോട്ടിനും മധുക്കരയ്ക്കും ഇടയില്‍ ട്രെയിനിടിച്ചു ചരിഞ്ഞത് 10 ആനകളാണ്. ട്രെയിന്‍ ഇടിച്ച് ആനകള്‍ ചരിഞ്ഞാല്‍ ലോക്കോ പൈലറ്റിനെതിരേ കേസെടുക്കാന്‍ ഇനിയെങ്കിലും വനംവകുപ്പ് തയ്യാറാവണമെന്ന് എര്‍ത്ത് വാച്ച് സംഘടന ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എര്‍ത്ത് വാച്ച് നിയമനടപടിക്ക് ഒരുങ്ങുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day