|    Dec 10 Sat, 2016 8:12 pm

കഞ്ചാവ് വില്‍പ്പന; രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

Published : 26th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: കഞ്ചാവ് വിതരണം ചെയ്യുന്ന സംഘം പിടിയില്‍. പെരിന്തല്‍മണ്ണ കാര്യവട്ടം തേലക്കാട് താളിയില്‍ വീട്ടില്‍ രത്‌നകുമാര്‍ എന്ന കുഞ്ഞിമണി(39), കുറുവ പടപ്പറമ്പ് കുറിച്ചോലപ്പാടം പാലാപറമ്പന്‍ അബ്ദുര്‍റസാഖ്(41) എന്നിവരെയാണ് വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് വിതരണം ചെയ്യുന്നതിനിടെ പെരിന്തല്‍മണ്ണ റേഞ്ച് ഓഫിസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ഇ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയും സംഘവും അറസ്റ്റ് ചെയ്തത്. അങ്ങാടിപ്പുറം റെയില്‍വേ പരിസരത്തു കുട്ടികള്‍ക്കു കഞ്ചാവ് വില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ഒരു വീട്ടമ്മ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സ്‌ക്വാഡ് നടത്തിയ രഹസ്യനീക്കത്തിലാണ് അങ്ങാടിപ്പുറം പോളിടെക്‌നിക് കോളജ്, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രവേശനകവാടം എന്നിവിടങ്ങളില്‍നിന്നായി പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്നു 200 പൊതി കഞ്ചാവും മോട്ടോര്‍ സൈക്കിളും പിടികൂടി. വിദ്യാര്‍ഥികള്‍ക്ക്്ഒരു ഗ്രാം വീതമുള്ള പൊതികളാണ് വില്‍പന നടത്തിയിരുന്നത്. മറ്റുള്ളവര്‍ക്ക് അഞ്ച് ഗ്രാമിന്റെ പൊതികള്‍ 500 രൂപ നിരക്കിലും. കഞ്ചാവ് വില്‍പന നടത്തിയതിനുപുറമെ വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് നല്‍കിയതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊള്ളാച്ചിയില്‍ പോയി കഞ്ചാവ് കൊണ്ടുവരികയാണെന്നും ഒരു ദിവസം ഇരുപതിനായിരം രൂപയുടെ വില്‍പന നടക്കുന്നതായും പ്രതികള്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്കു റിമാന്റ് ചെയ്തു. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ എം ശിവപ്രകാശ്, ഡി എസ് സജയകുമാര്‍, അച്യുതന്‍, അനീഷ്‌കുമാര്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക