|    Dec 4 Sun, 2016 11:31 am

കഞ്ചാവ് വില്‍പ്പന; കടുത്തുരുത്തിയില്‍ അഞ്ചു യുവാക്കള്‍ പിടിയില്‍

Published : 11th November 2016 | Posted By: SMR

കടുത്തുരുത്തി: കഞ്ചാവ് വില്‍പ്പനക്കാരായ അഞ്ച് യുവാക്കള്‍ എക്‌സൈസ് പിടിയിലായി. വടയാര്‍ ചാമക്കാല കോളനി മഞ്ഞക്കണ്ടത്തില്‍ അന്‍സില്‍, സിലോണ്‍കവല കമ്മാങ്കല്‍ മിഥുന്‍മാത്യു, മാന്നാര്‍ കൊരക്കാല ചാലുവേലില്‍ ഷിബിന്‍, വടകര കാവിമറ്റത്തില്‍ അഖില്‍ ശങ്കര്‍രാജ് എന്നിവരാണ് പിടിയിലായത്്. ബുധനാഴ്ച രാത്രിയാണ് ഇവര്‍ പിടിയിലായത്. കൈവശമുണ്ടായിരുന്ന കഞ്ചാവും കടത്താന്‍ ഉപയോഗിച്ച മൂന്നു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ഇവരെ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ പ്രശാന്ത്, അസി. ഇന്‍സ്‌പെക്ടര്‍മാരായ പി പി നാരായണന്‍നായര്‍, പി ആര്‍ ജയകുമാര്‍, പി യു ജോസ് എന്നിവരാണ് റെയ്ഡിനു നേതൃത്വം നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day