|    Dec 8 Thu, 2016 1:25 pm
FLASH NEWS

കഞ്ചാവ് വില്‍പ്പനയ്ക്കിടെ രണ്ടുപേര്‍ അറസ്റ്റിലായി

Published : 16th November 2016 | Posted By: SMR

കൊല്ലം: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ വ്യത്യസ്ത കേസുകളിലായി കഞ്ചാവ് വില്‍പ്പനയ്ക്കിടെ രണ്ട് പേര്‍ അറസ്റ്റിലായി. കിളികൊല്ലൂര്‍ മങ്ങാട് വയലില്‍ പുത്തന്‍വീട്ടില്‍ സുരേന്ദ്രന്‍(46) ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്ത് 44 പൊതി കഞ്ചാവുമായി വില്‍പ്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. ഇയാള്‍ വര്‍ഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണ്. ഒരു പൊതി കഞ്ചാവ് 500 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രേവതി ബാറിന് സമീപത്ത് നിന്ന് ഇരവിപുരം വാളത്തുംഗല്‍ മണ്‍കുഴി പടിഞ്ഞാറ്റതില്‍ മാഹിന്‍(49) വലയിലായത്. ഇയാളില്‍ നിന്ന് 40 കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. പ്രതികള്‍ അതിരാവിലെ തന്നെ കഞ്ചാവ് കച്ചവടം ആരംഭിക്കും. കോളജ് വിദ്യാര്‍ഥികളും മല്‍സ്യതൊഴിലാളികളും രാവിലെ ജോലിക്ക് പോകാന്‍ ചിന്നക്കട, ആണ്ടാമുക്കം എന്നിവിടങ്ങളില്‍ ഒത്തുകൂടുന്ന തൊഴിലാളികളുമാണ് ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നത്. ദിവസങ്ങളായി നടത്തിയ രഹസ്യ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day