|    Dec 4 Sun, 2016 3:18 am
FLASH NEWS

കഞ്ചാവ് വില്‍പന; പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍

Published : 28th October 2016 | Posted By: SMR

കൊല്ലം: കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെയും യുവാവിനെയും പിടികൂടി. തൃക്കോവില്‍വട്ടം സ്വദേശിയായ പതിനേഴുകാരന്‍, പുന്തലത്താഴം വാറുതുണ്ടില്‍ വീട്ടില്‍ മിന്നല്‍ എന്നു വിളിക്കുന്ന നൗഫല്‍(21) എന്നിവരാണ് ക ഞ്ചാവ് വില്‍പനയ്ക്കിടെ പിടിയിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അജിത്, സുധിന്‍ എന്നിവരില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് കൊല്ലം എസിപി ജി രാധാകൃഷ്ണപിള്ളയുടെ നിര്‍ദ്ദേശാനുസരണം സിഐ ജെ താജുദ്ദീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഷാഡോ ടീം നടത്തിയ രഹസ്യ നീക്കങ്ങള്‍ക്കൊടുവിലാണ് താഴാംപണ കള്ള്ഷാപ്പിന് സമീപമുള്ള വയലില്‍ നിന്നും ഇരുപത് പൊതി കഞ്ചാവുമായി പതിനേഴുകാരനെയും 140 പൊതി കഞ്ചാവുമായി ബജാജ് ബൈക്കിലെത്തിയ നൗഫലിനേയും പിടികൂടിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ഇവര്‍ അതിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് കഞ്ചാവ് വില്‍പന ആരംഭിച്ചത്. ഇവര്‍ക്ക് തെങ്കാശിയില്‍ നിന്നും കഞ്ചാവ് എത്തിച്ച് കൊടുക്കുന്നയാളെകുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചായും എക്‌സൈസ് അറിയിച്ചു.  പതിനേഴുകാരന്‍ പത്താംക്ലാസ് കഴിഞ്ഞ് പഠനം ഉപേക്ഷിച്ച് വെല്‍ഡിങ് ജോലി ചെയ്ത് വരുന്നതിനിടെയാണ് സുഹൃത്തുകളുമായി ചേര്‍ന്ന് കഞ്ചാവ് ഉപയോഗവും പിന്നീട് വിതരണവും ആരംഭിച്ചത്. നൗഫലിനെ പിടികൂടുന്ന സമയം അയാള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയുണ്ടായി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്‌പ്പെടുത്തി അറസ്റ്റു ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day