|    Dec 3 Sat, 2016 1:32 am
FLASH NEWS

കഞ്ചാവ് വില്‍പനയുമായി വിദ്യാര്‍ഥി സംഘങ്ങള്‍ സജീവം

Published : 10th November 2016 | Posted By: SMR

തൊടുപുഴ: കഞ്ചാവ് വില്‍പനയുമായി വിദ്യാര്‍ഥി സംഘങ്ങള്‍.തൊടുപുഴയിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന 15 മുതല്‍ 20 വയസുവരെ പ്രായമുള്ള വിദ്യാര്‍ഥികളാണ് കഞ്ചാവ് ഉപയോഗവും വില്‍പ്പനയുമായി സജീവമായതെന്ന് തൊടുപുഴ പോലിസ് സ്ഥിരീകരിച്ചു.ഇന്നലെ തൊടുപുഴയില്‍ പിടിയിലായ 16വയസുകാരനില്‍ നിന്നുമാണ് ഇതു സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ലഭിച്ചത്.കൗമാരക്കാരനു പത്താംക്ലാസ് മുതലാണ് കഞ്ചാവ് ലഭിച്ച് തുടങ്ങിയത്.തൊടുപുഴയിലെ വിവിധ സ്ഥലങ്ങളില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ബൈക്കില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായത്.ദിനംപ്രതി കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഈ വിദ്യാര്‍ഥി.ഒരു പൊതി വില്‍ക്കുന്നതിനു 200 രൂപ വരെയാണ് കമ്മീഷനായി ഇവര്‍ക്ക് ലഭിക്കുന്നത്.ബൈക്കും മൊബൈല്‍ ഫോണുകളും വാങ്ങാനാണ് ഇവര്‍ കഞ്ചാവ് കച്ചവടവുമായി രംഗത്തിറങ്ങിയത്.കഞ്ചാവിനു വിദ്യാര്‍ഥികള്‍ നല്‍കിയിയിരിക്കുന്ന പേര് പൊട്ട് എന്നാണ്.ഒരു പൊട്ട് എന്നുപറയുന്നത് കഞ്ചാവ് ബീഡിയ്ക്കാണ്.ഫോണില്‍ക്കൂടി നടത്തുന്ന ഇടപാടിനു രഹസ്യമായി ഉപയോഗിക്കുന്ന പദങ്ങളാണ് ഇവ. ബ്രൊ സീന്‍ കുഴപ്പമില്ലല്ലോ എന്നാണ് ഇടപാടുകാരന്റെ  രണ്ടാമത്തെ ചോദ്യം.ഇതിനുശേഷം പിന്നീട് സീന്‍ ഒന്നും കുഴപ്പമില്ല എന്നുറപ്പിച്ചാല്‍ മാത്രമാണ് കഞ്ചാവ് ഇടപാട് നടത്തുന്നത്.സീന്‍ എന്നുദേശിക്കുന്നത് പോലിസും എക്‌സൈസും പരിശോധന നടത്തുന്നുണ്ടോയെന്നാണ്.തൊടുപുഴയില്‍ നടക്കുന്ന ഇടപാടുകാരില്‍ ഏറിയ പങ്കും വിദ്യാര്‍ഥികളാണ്.തൊടുപുഴയില്‍ പോലിസ് രാത്രികാല പരിശോധന ശക്തമാക്കിയപ്പോള്‍ കുട്ടിസംഘം കച്ചവടത്തിനായി പുലര്‍ച്ചെ നാലു മുതല്‍  10വരെയുള്ള സമയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.കഞ്ചാവിനായി അന്യസംസ്ഥാന തൊഴിലാളികള്‍ വരെയാണ് കുട്ടിസംഘത്തെ തേടി വരുന്നത്.വന്‍മാഫിയ സംഘത്തിന്റെ കെണിയില്‍ നിര്‍ധന കുടുംബത്തിലെ നിരവധി കുട്ടികളാണ് പെട്ടിരിക്കുന്നത്.കുട്ടികള്‍ പിടിലായാല്‍ പ്രായം പരിഗണിച്ച് വെറുതെവിടുമെന്ന നിയമസാധ്യത മുന്‍ നിര്‍ത്തിയാണ് കഞ്ചാവ് ലോബികളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം.വരും ദിവസങ്ങളില്‍ കുട്ടി സംഘത്തിലെ ചില പ്രധാനികള്‍ കൂടി പിടിയിലാകുമെന്ന് തൊടുപുഴ പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day