|    Dec 9 Fri, 2016 8:52 pm
FLASH NEWS

കഞ്ചാവ് വില്‍പനക്കിടെയുവാവ് അറസ്റ്റില്‍

Published : 17th November 2016 | Posted By: SMR

കൊല്ലം: എക്‌സൈസ് നടത്തിയ റെയ്ഡില്‍ മുപ്പത്തിഏഴ് പൊതി കഞ്ചാവുമായി യുവാവ് പിടിയില്‍. മുണ്ടയ്ക്കല്‍ വെസ്റ്റ് കളീക്കല്‍ കടപ്പുറത്ത് നൂര്‍ജഹാന്‍ മന്‍സിലില്‍ സിറാജുദ്ദീന്‍ (34)ആണ് കൊച്ചുപിലാംമൂട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തു നിന്നും കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ എക്‌സൈസ് സ്‌പെഷ്യല്‍ ഷാഡോ ടീമിന്റെ പിടിയിലായത്. പ്രതി വര്‍ഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ്. ഇതിനു പണം കണ്ടെത്തുന്നതിനാണ് വില്‍പന തുടങ്ങിയത്. ഒരു പൊതി കഞ്ചാവ് ഇരുനൂറ്റമ്പത് രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇയാള്‍ക്ക് കഞ്ചാവ് നല്‍കുന്നയാളെ കുറിച്ചും സൂചനകള്‍ ലഭിച്ചതായി എക്‌സൈസ് അറിയിച്ചു. സിപാലസ് ബാറിന് സമീപം ആവശ്യക്കാര്‍ എത്തുമ്പോള്‍ ഇയാള്‍ കഞ്ചാവ് പൊതികള്‍ ആവശ്യാനുസരണം എത്തിച്ച് കൊടുക്കാറാണ് പതിവ്. ഇയാളില്‍ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മല്‍സ്യ തൊഴിലാളികളും യുവാക്കളുമാണ് ഇയാളില്‍ നിന്നും പ്രധാനമായും കഞ്ചാവ് വാങ്ങുന്നത്. പ്രതി ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസറ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day