|    Dec 7 Wed, 2016 7:54 pm
FLASH NEWS

കഞ്ചാവ് വില്‍പനക്കാരായ മൂന്ന് യുവാക്കള്‍ പിടിയില്‍

Published : 26th November 2016 | Posted By: SMR

കൊല്ലം: കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് വില്‍പനക്കാരായ മൂന്ന് യുവാക്കള്‍ പിടിയിലായി. പുന്തലത്താഴം രായരുമുക്കില്‍ നിന്നും കൊറ്റങ്കര വയലില്‍ പുത്തന്‍ വീട്ടില്‍ അക്ബര്‍ (19), അയത്തില്‍ ജങ്ഷനില്‍ നിന്നും പന്തപ്ലാവിള പുത്തന്‍ വീട്ടില്‍ അജിന്‍(18), കൊല്ലം അയത്തില്‍ ആശാന്റഴികം വീട്ടില്‍ ജയിസണ്‍(23) എന്നിവരാണ് എക്‌സൈസ് സ്‌പെഷ്യല്‍ ഷാഡോ ടീമിന്റെ വലയിലായത്. ജയിസണില്‍ നിന്നും ഹീറോഹോണ്ടാ ബൈക്കും പിടിച്ചെടുത്തു. കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ സുരേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി പ്രതികള്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. ഇവരില്‍ നിന്നും 94 പൊതി കഞ്ചാവ് പിടിച്ചെടുത്തു. അക്ബറിനെ അറസ്റ്റുചെയ്ത രായരുമുക്കിന് സമീപത്ത് നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ എക്‌സൈസ് സംഘം ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ നിലയില്‍ വിളവെടുപ്പിന് പാകമായ കഞ്ചാവു ചെടികള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഈ സ്ഥലം രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇതിനടുത്ത് നിന്നുമാണ് ഇയാള്‍ കഞ്ചാവുമായി അറസ്റ്റിലായത്.അയത്തില്‍ ജങ്ഷന് സമീപമുള്ള കുറ്റിചെടികളാല്‍ ആവരണം ചെയ്യപ്പെട്ടിട്ടുള്ള രഹസ്യതാവളത്തില്‍ നിന്നുമാണ് അജിന്‍ഷാ, ജയിസണ്‍ എന്നിവര്‍ പിടിയിലായത്. കഞ്ചാവു വില്‍പനക്കാരും കഞ്ചാവു ഉപയോഗിക്കുന്നവരും എയര്‍കൂള്‍ എന്ന രഹസ്യപേരാണ് ഈ സ്ഥലത്തിന് നല്‍കിയിരുന്നത്. നിരവധി വിദ്യാര്‍ഥികളാണ് നിത്യേനെ ഇവിടെ കഞ്ചാവു ഉപയോഗത്തിനായി എത്തുന്നത്. ഇത് മൂലം പരിസരവാസികള്‍ ഭീതിയിലാണ്. പ്രതികളെ അറസ്റ്റു ചെയ്യുന്നതനിടയില്‍ ഇവര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ സിഐ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് മതിയായ ബലപ്രയോഗത്തിലൂടെ ഇവരെ കീഴ്‌പ്പെടുകയായിരുന്നു. പ്രതികള്‍ക്ക് കഞ്ചാവ് നല്‍കുന്നവരെ കുറിച്ചും ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും അന്വേഷണം ആരംഭിച്ചു. റെയ്ഡുകള്‍ക്ക് സിഐ ജെ താജുദ്ദീന്‍കുട്ടി, ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണകുമാര്‍, പ്രവന്റീവ് ഓഫിസര്‍മാരായ വി ശശികുമാര്‍, വിനോദ് ആര്‍ജി, ഷാഡോ ടീം അംഗങ്ങളായ മുഹമ്മദ് കുഞ്ഞ്, വിഷ്ണുരാജ്, ടൊമി, നിര്‍മ്മല, തമ്പി, മണിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day