|    Dec 6 Tue, 2016 12:03 am
FLASH NEWS

കഞ്ചാവ് വിതരണ ഏജന്റ് ഉള്‍െപ്പടെ നാലുപേര്‍ അറസ്റ്റില്‍

Published : 14th November 2016 | Posted By: SMR

ആനക്കര: കഞ്ചാവ് വിതരണം നടത്തിവരികയായിരുന്ന ഏജന്റ് ഉള്‍പ്പടെ നാലുപേരെ തൃത്താല പോലിസ് അറസ്റ്റുചെയ്തു. വാടാനംകുറുശ്ശി സ്വദേശിയും ഏജന്റുമായ അഭിലാഷ് (23), കുമരനെല്ലൂര്‍ സ്വദേശികളായ അമീര്‍ (20), സുല്‍ത്താന്‍ ഹാരിഫ് (20), മുഹമ്മത്ഷാദ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ മുഖ്യകണ്ണിയായ അഭിലാഷ് റിമാന്‍ഡിലാണ്. മറ്റുമൂന്ന് പേര്‍ക്ക് ജാമ്യംനല്‍കിയിട്ടുണ്ട്.കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെ കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ കോംപൗണ്ടിലിരുന്ന് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയായിരുന്ന മൂവര്‍സംഘത്തെ നാട്ടുകാരാണ് ഓടിച്ചിട്ട് പിടികൂടിയത്. സ്‌കൂള്‍ പരിസരത്തും ക്ലാസ് മുറികളിലും കുറേകാലമായി സാമൂഹികവിരുദ്ധശല്യം രൂക്ഷമായിരുന്നു. ക്ലാസ് മുറികളിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ബാത്ത് റൂമുകളുടെ വാതിലുകള്‍ പൊളിച്ചുകൊണ്ടുപോവുകയും തുടങ്ങി സ്‌കൂള്‍ അന്തരീക്ഷം തകര്‍ക്കുന്ന വിധമുള്ള പ്രവര്‍ത്തികള്‍ നടന്നുവരികയായിരുന്നു. ഇതിനെതുടര്‍ന്നുള്ള നിരവധി പരാതി പോലിസില്‍ നിലനില്‍ക്കുകയാണ്. സ്‌കൂള്‍ പരിസരം പോ ലിസിന്റെയും മറ്റും നീരിക്ഷണത്തിലായിരുന്നു. അസമയത്ത് ഇവിടെ വന്നവരെ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പിടികൂടി തൃത്താല പോലി സിന് കൈമാറിയത്. തുടര്‍ന്ന് ഇവരെ വച്ചുകൊണ്ടുതന്നെ മുഖ്യകണ്ണിയെ തന്ത്രപരമായി പോലി സ്  പിടികൂടുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍െപ്പടെ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നയാളുകൂടിയാണ് റിമാഡിലായ അഭിലാഷ്. ഇയാളില്‍ നിന്നും 70 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മൂവര്‍സംഘത്തില്‍ നിന്നും ലഹരിനിറച്ച ബീഡികള്‍ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day