|    Dec 8 Thu, 2016 1:39 am
FLASH NEWS

കഞ്ചാവ് മൊത്തവിതരണക്കാരെ പിടികൂടി

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: നഗരത്തിലെ കഞ്ചാവ് മൊത്ത വിതരണക്കാരായ രണ്ടു പേരെ നാലു കിലോ കഞ്ചാവുമായി പോലിസ് പിടികൂടി. കരിമഠം കോളനിയിലെ അശോകന്‍ (44), ഗഫൂര്‍ (45) എന്നിവരാണ് പിടിയിലായത്. കോളനിക്കടുത്ത് ഇരുവരും കഞ്ചാവ് കൈമാറ്റം നടത്തുന്നതായി വിവരം ലഭിച്ച ഷാഡോ പോലിസാണ് ഇവരെ പിടികൂടിയത്. അശോകനു വേണ്ടി ഗഫൂറാണ് തമിഴ്‌നാട്ടിലെത്തി ബസ്സിലോ, ട്രെയിനിലോ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. രഹസ്യകേന്ദ്രത്തിലെത്തിച്ച് ചെറിയ പൊതികളായി കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തും. ചെറുകിട കച്ചവടക്കാരുടെ വിവരങ്ങള്‍ ഇവരില്‍ നിന്ന് പോലിസിന് ലഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ വി സുരേഷ് കുമാര്‍, ഫോര്‍ട്ട് സിഐ രജികുമാര്‍, എസ്‌ഐ ഷാജിമോന്‍, ഷാഡോ എസ്‌ഐ സുനില്‍ലാല്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day