|    Dec 5 Mon, 2016 3:57 pm
FLASH NEWS

കഞ്ചാവ് കൈവശം വച്ച കേസ്; സ്ത്രീയടക്കം നാലുപേര്‍ക്ക് കഠിന തടവും പിഴയും

Published : 2nd December 2016 | Posted By: SMR

വടകര: ഒരുകിലോ നൂറ് ഗ്രാം കഞ്ചാവുമായ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്ത ദമ്പതികള്‍ക്ക് ഒരു വര്‍ഷം വീതം കഠിന തടവും, ആയിരം രൂപ വീതം പിഴയും ശിക്ഷ. ഒറീസ്സ ഗഞ്ചാം ജില്ലയില്‍ പോലസാറ മെയിന്‍ റോഡില്‍ വീരേന്ദ്ര വിശ്വാല്‍ (35) ഭാര്യ സബിത (30) എന്നിവരെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജ് കെ.ജെ ആര്‍ബി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2016 ഏപ്രില്‍ 29 നാണ് താമരശ്ശേരി ഈങ്ങപ്പുഴ പെരുമ്പള്ളി ബസ്സ് വൈറ്റിംഗ് ഷെഡില്‍ വെച്ചാണ് കഞ്ചാവുമായ് ദമ്പതികളെ പോലിസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസ്സില്‍ മലപ്പുറം തിരൂര്‍ സ്വദേശികളായ ചന്തപ്പടി പട്ടാളത്തില്‍ സുരേഷ് ( 45), മുക്കൊഴി വീട്ടില്‍ ഇഖ്ബാല്‍  (40 ) എന്നിവരെയാണ് രണ്ടു വര്‍ഷം വീതം കഠിന തടവിനും, 30,000 രൂപ വീതം പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2013 ജൂണ്‍ 4 നാണ് കേസ്സിന്നാസ്പദമായ സംഭവം. കെ എല്‍ 55 എച്ച് 1660 നംബര്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഒരു കിലൊ അറന്നൂറ്റിയെമ്പത് ഗ്രാം കഞ്ചാവുമായ് ചന്തപ്പടി ചെമ്മാട് ബൈപ്പാസില്‍ വെച്ച് തിരൂരങ്ങാടി പോലീസാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day