|    Dec 10 Sat, 2016 12:22 pm

കഞ്ചാവ് കേസ്;പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Published : 10th November 2016 | Posted By: SMR

ചേര്‍പ്പ്: കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളിയെ ചേര്‍പ്പ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അമ്മാടം ഗാന്ധിപുരം പട്ടികജാതി കോളനിക്ക് സമീപം  നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്നാണ് അറസ്റ്റ്. ചിയ്യാരം ഹരിനഗര്‍ സ്വദേശി പുളിക്കന്‍ ഫെബിന്‍ ജെറാഡിനെയാണ് ചേര്‍പ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്ബി ആദര്‍ശിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.  കോയമ്പത്തൂര്‍ പോലിസ് സ്‌റ്റേഷനിലെ വധശ്രമക്കേസിലും ചേര്‍പ്പ്, നെടുപുഴ സ്‌റ്റേഷനുകളില്‍ നിരവധി കേസുകളിലും പ്രതിയാണ്. തമിഴ്‌നാട്ടിലെ സിങ്കനെല്ലൂരില്‍ നിന്ന് കഞ്ചാവ് വാങ്ങി ചെറിയ പൊതികളിലായി വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളില്‍ ഒരാളാണ്. തൃശൂരിലെ പ്രമുഖ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം പ്രതി പുലര്‍ത്തിയിരുന്നു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി കഞ്ചാവ് നല്‍കി  ശൃംഖലയില്‍ ഉള്‍പ്പെടുത്താറുണ്ടെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍മാരായ എംആര്‍ രാധാകൃഷ്ണന്‍, എംജി അനൂപ് കുമാര്‍, സിവില്‍ എക്‌സൈസ് ഒഫിസര്‍മാരായ കെകെ രാജു, കെ കെ വല്‍സന്‍, വിവി കൃഷ്ണകുമാര്‍, വിആര്‍ ജോര്‍ജ്, ശശികുമാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഫെബിന്‍ ജെറാഡിനൊപ്പം ഒരു വിദ്യാര്‍ഥിയേയും പിടികൂടിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day