|    Dec 10 Sat, 2016 8:10 pm

കഞ്ചാവ് കച്ചവടം നടത്തിയ ബന്ധുക്കള്‍ അറസ്റ്റില്‍

Published : 30th November 2016 | Posted By: SMR

കൊല്ലം: എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും ഇന്റലിജന്‍സ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ പാരിപ്പള്ളി ഭാഗത്തുനിന്നും കഞ്ചാവ് കച്ചവടം നടത്തിയ ബന്ധുക്കള്‍ അറസ്റ്റിലായി.കൊല്ലം പാരിപ്പള്ളി കാവടിക്കോണം താന്നിവിള വീട്ടില്‍ രാജു(49) എന്നയാളിനെ 40 ഗ്രാം  കഞ്ചാവുമായും അയാളുടെ ബന്ധുവായ പാരിപ്പള്ളി കോട്ടക്കകംദേശത്ത് മേലേകത്തോട്ടം വീട്ടില്‍ വിഷ്ണു എന്നയാളിനെ 15 ഗ്രാം കഞ്ചാവുമായുമാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ രണ്ട് പേരും ആദ്യമായാണ് കഞ്ചാവ്  കേസില്‍ അകപ്പെടുന്നത്. ഒരാഴ്ചയ്ക്കിടെ പാരിപ്പള്ളി ഭാഗത്തു നിന്നും കൊല്ലം എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കണ്ടെടുക്കുന്ന നാലാമത്തെ കഞ്ചാവ് കേസാണിത്. കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ സുരേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ സംഘം നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. പ്രതിക്ക് കഞ്ചാവ് നല്‍കുന്നവരെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും ആയതിന് ഷാഡോ സംഘത്തെ നിയോഗിച്ചതായും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രാജേഷ് പറഞ്ഞു. റെയ്ഡില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രാജേഷിനൊപ്പം  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജെ പി ആന്‍ഡ്രൂസ്, വിജയന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍സിസ് ബോസ്‌കോ,  പ്രിവന്റീവ് ഓഫിസറായ നിഷാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുരേഷ് ബാബു, ബിജുമോന്‍, സതീഷ് ചന്ദ്രന്‍, രാജു, രഞ്ജിത്, ദിലീപ് എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക