|    Dec 9 Fri, 2016 1:11 pm

കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

Published : 14th November 2016 | Posted By: SMR

പത്തനംതിട്ട: സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ വേണ്ടി ഓട്ടോറിക്ഷയില്‍ കൊണ്ടുവരികയായിരുന്ന 200 ഗ്രാം കഞ്ചാവുമായി ജില്ലാ സഹകരണബാങ്കിലെ പ്യൂ ണ്‍ സഹിതം മൂന്നുപേര്‍ പിടിയില്‍. മേലേവെട്ടിപ്രം അധികംപേര്‍ മണ്ണില്‍ വീട്ടില്‍ അനൂപ് ബി. നായര്‍ (30), കുമ്പളാംപൊയ്ക പുത്തന്‍വീട്ടില്‍ ബൈജു (27), ചിറ്റൂര്‍ നാരകത്തും വീട്ടില്‍ രഞ്ജിത്ത് (21) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ മൂന്നിന് മണ്ണാറക്കുളഞ്ഞി ഭാഗത്ത് വച്ച് പട്രോളിങ് നടത്തുകയായിരുന്ന മലയാലപ്പുഴ എസ്‌ഐ പ്രദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ജില്ലാ സഹകരണബാങ്ക് ജീവനക്കാരനായ അനൂപിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. ഇയാള്‍ മുമ്പ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലെ ഡ്രൈവറായിരുന്നു. ആ സ്വാധീനമാണ് ജില്ലാ സഹകരണ ബാങ്കില്‍ ജോലി കിട്ടാന്‍ കാരണമായതെന്ന് പറയുന്നു. മറ്റൊരു പ്രതിയായ രഞ്ജിത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന് പറയുന്നു.  ചോദ്യം ചെയ്യലില്‍ കഞ്ചാവ് കുട്ടികള്‍ക്ക് കൊടുക്കാനാണ് കൊണ്ടുപോവുന്നതെന്ന് പ്രതികള്‍ പോലിസിനോട് പറഞ്ഞു. ഇക്കാരണത്താല്‍ ജുവനൈല്‍ ജസ്റ്റിസ് നിയമം കൂടി ചുമത്തി ജാമ്യമില്ലാ വകുപ്പിലാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കുമ്പഴ എസ്റ്റേറ്റിനു സമീപത്ത് നിന്ന് വാഹന പരിശോധനക്കിടെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന സാമ്പിള്‍ പായ്ക്കറ്റ് പോലിസിനു ലഭിച്ചിരുന്നു. ഓട്ടോയുടെ ഡ്രൈവര്‍ തനിക്ക് ഇതു തിരുവല്ലയില്‍ നിന്ന് കിട്ടിയതാണെന്നും ആരുടെയൊക്കെ കൈയിലേക്ക് ഇതു എത്തപ്പെട്ടിട്ടുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ഇതിന്‍ പ്രകാരമാണ് അനൂപിനെയും കൂട്ടരെയും പിടികൂടിയത്. കുമ്പഴയില്‍ നിന്ന് പിടിയിലായ ഓട്ടോറിക്ഷ ഡ്രൈവര്‍ നിരീക്ഷണത്തിലാണ്. ഇയാളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day