|    Dec 11 Sun, 2016 1:27 pm
FLASH NEWS

കംബോഡിയ മുന്‍ പ്രധാനമന്ത്രി അന്തരിച്ചു

Published : 31st October 2016 | Posted By: SMR

നോംപെന്‍: കംബോഡിയയില്‍ ഖമര്‍റൂഷ് ഭരണത്തിനു ശേഷം ആദ്യമായി പ്രധാനമന്ത്രിയായ പെന്‍ സോവാന്‍ (80) അന്തരിച്ചു. 1981ല്‍ ഏഴുമാസമാണ് അദ്ദേഹം അധികാരത്തിലിരുന്നത്. കംബോഡിയയില്‍ ഖമര്‍റൂഷ് ഭരണത്തെ മറിച്ചിട്ട വിയറ്റ്‌നാം സൈന്യത്തെ രാജ്യത്തുനിന്നു പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ ഭരണത്തില്‍ നിന്നു നിഷ്‌കാസനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് 10 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിട്ടുണ്ട്. കംബോഡിയന്‍ നാഷനല്‍ സസ്‌റ്റെയ്‌നിങ് പാര്‍ട്ടിയുടെ സ്ഥാപകനാണ്. 2012ല്‍ അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടിയായ കംബോഡിയ നാഷനല്‍ റെസ്‌ക്യൂ പാര്‍ട്ടിയില്‍ ചേര്‍ന്ന് പാര്‍ലമെന്റ് സീറ്റും നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക