|    Dec 9 Fri, 2016 8:56 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഓസീസിനെ നാണംകെടുത്തി ദക്ഷിണാഫ്രിക്ക

Published : 8th November 2016 | Posted By: SMR

പെര്‍ത്ത്: ആസ്‌ത്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കു ഗംഭീര വിജയം. കംഗാരുക്കളെ അവരുടെ നാട്ടില്‍ 177 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തത്.
രണ്ടാമിന്നിങ്‌സില്‍ 539 റണ്‍സെന്ന ഏറക്കുറെ അപ്രാപ്യമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 361നു പുറത്തായി. ഉസ്മാന്‍ കവാജയും (97) ഫില്‍ നെവില്ലും (60*) ഓസീസ് നിരയില്‍ തിളങ്ങി. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 242, എട്ടിന് 540 ഡിക്ലയേര്‍ഡ്. ആസ്‌ത്രേലിയ 244, 361.
അഞ്ചു വിക്കറ്റെടുത്ത പേസര്‍ കാഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പി. 31 ഓവറില്‍ ആറു മെയ്ഡനടക്കം 92 റണ്‍സ് വഴങ്ങിയാണ് താരം അഞ്ചു വിക്കറ്റ് പിഴുതത്. ആദ്യ ഇന്നിങ്‌സില്‍ താരം രണ്ടു വിക്കറ്റും നേടിയിരുന്നു. ജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0നു മുന്നിലെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day